മതേതര പാര്‍ട്ടികളുടെ അജണ്ട ഹിന്ദുത്വ ക്യാന്‍വാസിലേക്ക് മാറി: എം കെ ഫൈസി
സംഘ് പരിവാര്‍ പ്രചരിപ്പിക്കുന്ന പൊതുബോധത്തോടൊപ്പം സഞ്ചരിക്കാന്‍ പാര്‍ട്ടികള്‍ മല്‍സരിക്കുന്നത് യാദൃശ്ചികമായല്ലെന്നും എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പറഞ്ഞു.തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എസ്ഡിപിഐ ജനപ്രതിനിധികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
കൊച്ചി: മതേതര പാര്‍ട്ടികളുടെ അജണ്ട ഹിന്ദുത്വ ക്യാന്‍വാസിലേക്ക് മാറിയതായി എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. കേരളത്തിലുള്‍പ്പെടെയുള്ള മതേതര പാര്‍ട്ടി നേതാക്കള്‍ മോഹന്‍ ഭാഗവതിന്റെ ഭാഷയില്‍ സംസാരിക്കുന്നത് ബോധപൂര്‍വ്വമാണ്. സംഘ് പരിവാര്‍ പ്രചരിപ്പിക്കുന്ന പൊതുബോധത്തോടൊപ്പം സഞ്ചരിക്കാന്‍ പാര്‍ട്ടികള്‍ മല്‍സരിക്കുന്നത് യാദൃശ്ചികമായല്ല.തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എസ്ഡിപിഐ ജനപ്രതിനിധികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതേതര പാര്‍ട്ടികള്‍ ഫാഷിസത്തിനെതിരാണെന്ന് പറയുകയും ഫാഷിസത്തെ എതിര്‍ക്കാതെ ഒളിച്ചോടുകയും ചെയ്യുന്നു.ഫാഷിസം ഉള്ളിടത്തെല്ലാം അതിനെതിരേ ജനാധിപത്യ പരമായി പോരാടുന്ന ദൗത്യമാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുന്നത്. അദാനിയുടേയും അംബാനിയുടെയും ജോലിക്കാരായി കര്‍ഷകരെ മാറ്റുന്ന നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മുവ്വാറ്റുപുഴ അഷ്റഫ് മൗലവി അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയി അറക്കല്‍, തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന ഖജാന്‍ജി അജ്മല്‍ ഇസ്മായില്‍, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബദുല്‍ ജബ്ബാര്‍, പി ആര് സിയാദ്, കെ എസ് ഷാന്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ പി പി മൊയ്തീന് കുഞ്ഞ്, ഇ എസ് കാജാ ഹുസൈന്, വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇര്‍ഷാന ടീച്ചര്‍,മുസ്തഫ മാസ്റ്റര്‍, ബഷീര്‍ കണ്ണാടിപ്പറമ്പ്,ഷെമീര്‍ മാഞ്ഞാലി,വി എം ഫൈസല്‍ സംസാരിച്ചു.
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT