Kerala

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്: പാലക്കാട്, ഇടുക്കി ജില്ലകളിലെ നഗരസഭാ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്: പാലക്കാട്, ഇടുക്കി ജില്ലകളിലെ നഗരസഭാ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്: പാലക്കാട്, ഇടുക്കി ജില്ലകളിലെ നഗരസഭാ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി
X

കൊച്ചി: പാലക്കാട്, ഇടുക്കി ജില്ലകളിലെ നഗരസഭകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് എറണാകുളം ടൗണ്‍ ഹാളില്‍ നടന്നു. പാലക്കാട്ട ഏഴും ഇടുക്കിയിലെ രണ്ടും നഗരസഭകളുടെ നറുക്കെടുപ്പാണ് നടന്നത്. നഗരകാര്യ വകുപ്പ് മധ്യമേഖലാ ജോയിന്റ് ഡയറക്ടര്‍ കെ പി വിനയന്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് പൂര്‍ത്തീകരിച്ചത്.കൗണ്‍സിലര്‍മാരുടെ ആകെ എണ്ണം ഇരട്ട സംഖ്യ ആണെങ്കില്‍ നിലവിലുള്ള സ്ത്രീ സംവരണ വാര്‍ഡുകള്‍ ജനറല്‍ വാര്‍ഡായി മാറും. നിലവിലെ ജനറല്‍ വാര്‍ഡുകള്‍ സ്ത്രീ സംവരണ വാര്‍ഡുകളായും മാറും. കൗണ്‍സിലര്‍മാരുടെ ആകെ എണ്ണം ഒറ്റ സംഖ്യയാണെങ്കില്‍ ഒരു സ്ത്രീ സംവരണ വാര്‍ഡ് കൂടി നറുക്കെടുപ്പിലൂടെ കണ്ടെത്തും.

ഇങ്ങനെ കണ്ടെത്തുന്ന വാര്‍ഡ് കഴിഞ്ഞ തവണയും സ്ത്രീ സംവരണ വാര്‍ഡായിരിക്കും. ഒരു വാര്‍ഡ് സ്ത്രീ സംവരണമായി ആവര്‍ത്തിക്കും. ഓരോ നഗരസഭയിലും പട്ടികജാതി വിഭാഗത്തിന് വേണ്ടി നീക്കിവെച്ച സ്ത്രീ സംവരണ വാര്‍ഡും പട്ടികജാതി ജനറല്‍ വാര്‍ഡും പ്രത്യേക നറുക്കെടുപ്പിലൂടെ കണ്ടെത്തി. പട്ടികജാതി വിഭാഗത്തിന്റെ നറുക്കെടുക്കുമ്പോള്‍ 2010 ലും 2015 ലും പട്ടികജാതി വിഭാഗത്തിന് വേണ്ടി നീക്കിവെച്ച വാര്‍ഡുകളെ ഒഴിവാക്കിയാണ് നറുക്കെടുപ്പ് നടന്നത്. സെപ്തംബര്‍ 29 ന് തൃശൂര്‍ ജില്ലയിലെ നഗരസഭകളിലെയും 30 ന് കൊച്ചി, തൃശൂര്‍ കോര്‍പ്പറേഷനുകളിലെയും ഒക്ടോബര്‍ ഒന്നിന് എറണാകുളം നഗരസഭകളിലെയും നറുക്കെടുപ്പ് നടക്കും.

പാലക്കാട്, ഇടുക്കി ജില്ലകളിലെ നഗരസഭാ സംവരണ വാര്‍ഡുകള്‍

പാലക്കാട് ജില്ല

ചെര്‍പ്പുളശേരി നഗരസഭ സംവരണ വാര്‍ഡുകള്‍

സ്ത്രീ സംവരണം-1, 5, 7, 8, 9, 11, 12, 16, 19, 20, 21, 26, 28, 30, 31, 32, 33

പട്ടികജാതി സ്ത്രീ സംവരണം - 32, 28

പട്ടികജാതി സംവരണം-29

ചിറ്റൂര്‍-തത്തമംഗലം

സ്ത്രീ സംവരണം- 1, 3, 4, 5, 7, 8, 12, 13, 14, 15, 16, 17, 23, 25, 26,

പട്ടികജാതി സ്ത്രീ സംവരണം- 25, 12

പട്ടികജാതി സംവരണം- 21, 27

മണ്ണാര്‍ക്കാട്

സ്ത്രീ സംവരണം- 1, 3, 7, 9, 11, 14, 15, 16, 19, 21, 24, 25, 28, 29

പട്ടികജാതി സംത്രീ സംവരണം- 2

പട്ടികജാതി സംവരണം- 26

ഒറ്റപ്പാലം

സ്ത്രീ സംവരണം - 2, 5, 6, 8, 10, 13, 14, 16, 20, 24, 25, 29, 30, 31, 32, 35

പട്ടികജാതി സ്ത്രീ സംവരണം - 26, 22

പട്ടികജാതി സംവരണം- 23

പാലക്കാട്

സ്ത്രീ സംവരണം-1, 2, 8, 9, 12, 18, 19, 21, 23, 25, 26, 29, 31, 33, 34, 38, 39, 42, 43, 44, 46, 47, 49, 51

പട്ടികജാതി സംത്രീ സംവരണം-22, 27

പട്ടികജാതി സംവരണം- 30, 40

പട്ടാമ്പി

സ്ത്രീ സംവരണം - 4, 12, 16, 17, 18, 19, 20, 21, 22, 24, 26, 28

പട്ടികജാതി സ്ത്രീ സംവരണം - 6, 13

പട്ടികജാതി സംവരണം-11

ഷൊര്‍ണ്ണൂര്‍

സ്ത്രീ സംവരണം - 1, 5, 6, 8, 10, 11, 12, 16, 17, 18, 22, 26, 24

പട്ടികജാതി സ്ത്രീ സംവരണം- 9, 3, 21, 7

പട്ടികജാതി സംവരണം - 4, 33, 20

ഇടുക്കി ജില്ല

കട്ടപ്പന

സ്ത്രീ സംവരണം - 1, 3, 4, 6, 8, 11, 15, 17, 19, 20, 21, 22, 26, 27, 29, 32

പട്ടികജാതി സ്ത്രീ സംവരണം - 31

പട്ടികജാതി സംവരണം-33

തൊടുപുഴ

സ്ത്രീ സംവരണം- 2, 5, 6, 8, 13, 14, 15, 16, 19, 20, 21, 25, 29, 31, 32, 33, 35

പട്ടികജാതി സംത്രീ സംവരണം-1

പട്ടികജാതി സംവരണം - 10

Next Story

RELATED STORIES

Share it