Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: പരസ്പരം സീറ്റുകൾ പിടിച്ചെടുത്ത് എൽഡിഎഫും യുഡിഎഫും

സംസ്ഥാനത്തെ 10 ജില്ലകളിലെ 27 തദ്ദേശസ്വയംഭരണ വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇരു മുന്നണികൾക്കും പലയിടത്തും സിറ്റിങ് സീറ്റ് നഷ്ടമായെങ്കിലും പരസ്പരം സീറ്റുകൾ പിടിച്ചെടുത്ത് മുന്നേറ്റമുണ്ടാക്കി.

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: പരസ്പരം സീറ്റുകൾ പിടിച്ചെടുത്ത് എൽഡിഎഫും യുഡിഎഫും
X

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കരുത്ത് തെളിയിച്ച് യു ഡി.എഫും എൽ.ഡി.എഫും. സംസ്ഥാനത്തെ 10 ജില്ലകളിലെ 27 തദ്ദേശസ്വയംഭരണ വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇരു മുന്നണികൾക്കും പലയിടത്തും സിറ്റിങ് സീറ്റ് നഷ്ടമായെങ്കിലും പരസ്പരം സീറ്റുകൾ പിടിച്ചെടുത്ത് മുന്നേറ്റമുണ്ടാക്കി.

തിരുവനന്തപുരം ജില്ലയിലെ നാല് പഞ്ചായത്ത് വാർഡുകൾ എൽ.ഡി.എഫിന് നഷ്ടമായി. മൂന്നെണ്ണം യു.ഡി.എഫും ഒരെണ്ണം ബി.ജെ.പിയും പിടിച്ചെടുത്തു. കാരോട് പഞ്ചായത്തിലെ കാന്തല്ലൂർ വാർഡ് എൽഡിഎഫിൽ നിന്ന് ബിജെപി പിടിച്ചെടുത്തു. ചെങ്കൽ പഞ്ചായത്തിലെ മര്യാപുരം വാർഡിൽ യുഡിഎഫ് ജയിച്ചു. അമ്പൂരി പഞ്ചായത്തിലെ തുടിയംകോണം വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കുന്നത്തുകാൽ പഞ്ചായത്തിലെ നിലമാമൂട് വാർഡ് കോൺഗ്രസിലെ ഷിബു കുമാർ പിടിച്ചെടുത്തു. പാങ്ങോട് പഞ്ചായത്തിലെ അടപ്പുപാറ വാർഡ് കോൺഗ്രസിലെ അശ്വതി പ്രദീപ് 190 വോട്ടുകൾക്ക് പിടിച്ചെടുത്തു. പോത്തൻകോട് പഞ്ചായത്തിലെ മണലകം വാർഡിൽ എൽഡിഎഫിലെ എൻ.രാജേന്ദ്രൻ വിജയിച്ചു.

കൊല്ലം കുളക്കട പഞ്ചായത്തിലെ മലപ്പാറ യുഡിഎഫ് സിറ്റിങ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. കുണ്ടറ പഞ്ചായത്തിലെ പത്താം വാർഡിൽ യുഡിഎഫ് ജയിച്ചു. പത്തനംതിട്ട നാറാണംമൂഴിയിൽ യുഡിഎഫിനാണ് വിജയം. എറണാകുളം മുളന്തുരുത്തി പഞ്ചായത്തിലെ 13-ാം വാർഡ് യുഡിഎഫ് നിലനിർത്തി. കളമശ്ശേരി നഗരസഭയിലെ 32-ാം വാർഡ് യുഡിഎഫ് നിലനിർത്തി.

തൃശൂർ ജില്ലിയിലെ കുഴൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ നീത കൃഷ്ണക്ക് വിജയിച്ചു. പാലക്കാട് ജില്ലയിലെ രണ്ട് വാർഡുകൾ എൽഡിഎഫ് പിടിച്ചെടുത്തു. പല്ലശന മഠത്തിൽക്കളം ആറാം വാർഡ് യുഡിഎഫിൽ നിന്നും തെങ്കര പഞ്ചായത്ത് 12-ാം വാർഡ് സ്വതന്ത്രനിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു. നെല്ലിയാമ്പതി പുലയമ്പാറ ഒന്നാം വാർഡിൽ എൽഡിഎഫിലെ മീന വിജയിച്ചു. പൂക്കോട്ടുകാവ് പഞ്ചായത്തിലെ 12-ാം വാർഡ് എൽഡിഎഫിലെ രതിമോൾ വിജയിച്ചു.

പാലക്കാട് നഗരസഭയിലെ 17-ാം വാർഡ് യുഡിഎഫ് നിലനിർത്തി. ഷൊർണൂർ നഗരസഭയിലെ 17-ാം വാർഡും യുഡിഎഫ് നിലനിർത്തി. മലപ്പുറം മങ്കട പഞ്ചായത്തിലെ കോഴിക്കോട്ട് പറമ്പ് വാർഡ് എൽഡിഎഫ് നിലനിർത്തി. നന്നംമുക്ക് പഞ്ചായത്തിലെ പെരുമ്പാൾ 12-ാം വാർഡ് യുഡിഎഫ് നിലനിർത്തി. കോഴിക്കോട് കോട്ടൂർ പഞ്ചായത്തിലെ 17-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി വി.കെ.അനിത 255 വോട്ടുകൾക്ക് ജയിച്ചു. കോഴിക്കോട് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പൂവാട്ടുപറമ്പ് ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിലെ നസീബാറായ് 903 വോട്ടിന് വിജയിച്ചു. കാസർകോട് ബേഡഡുക്ക പഞ്ചായത്തിലെ നാലാം വാർഡ് എൽഡിഎഫ് നിലനിർത്തി.

Next Story

RELATED STORIES

Share it