25 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന്; ഒഞ്ചിയത്ത് ശ്രദ്ധേയമായ മല്‍സരം

കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം ഗ്രാമപഞ്ചായത്തിലാണ് ശ്രദ്ധേയമായ മല്‍സരം നടക്കുന്നത്. തെരഞ്ഞെടുപ്പ് ഫലമായിരിക്കും പഞ്ചായത്ത് ആര് ഭരിക്കണമെന്ന കാര്യം തീരുമാനിക്കുക.

25 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന്; ഒഞ്ചിയത്ത് ശ്രദ്ധേയമായ മല്‍സരം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പന്ത്രണ്ട് ജില്ലകളിലായി 22 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും 3 ബ്ലോക്ക് പഞ്ചായത്തുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ നാളെ നടക്കും.

കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം ഗ്രാമപഞ്ചായത്തിലാണ് ശ്രദ്ധേയമായ മല്‍സരം നടക്കുന്നത്. അഞ്ചാം വാര്‍ഡായ പുതിയോട്ടും കണ്ടിയിലാണ് ഉപതെരഞ്ഞെടുപ്പ്. ഈ വാര്‍ഡിലെ തെരഞ്ഞെടുപ്പ് ഫലമായിരിക്കും പഞ്ചായത്ത് ആര് ഭരിക്കണമെന്ന കാര്യം തീരുമാനിക്കുക.

ഒഞ്ചിയം തിരഞ്ഞെടുപ്പില്‍ സംരക്ഷണം ആവശ്യപ്പെട്ട് ആര്‍എംപി സ്ഥാനാര്‍ത്ഥി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിപിഎം തിരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്നാരോപിച്ചായിരുന്നു ഹരജി സമര്‍പ്പിച്ചത്.

ഇതേ തുടര്‍ന്ന് ഒഞ്ചിയം ഗ്രാമപ്പഞ്ചായത്ത് ഉപതിരഞ്ഞടുപ്പില്‍ മല്‍സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികള്‍ക്കും സംരക്ഷണം ഉറപ്പുവരുത്തുമെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. 14 ന് നടക്കുന്ന അഞ്ചാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് സമാധാനപരമായി നടത്താന്‍ ആവശ്യമായ പോലീസ് സന്നാഹം ഒരുക്കുമെന്നും വടകര അസിസ്റ്റന്റ് കമ്മീഷണര്‍ കോടതിയെ അറിയിച്ചു.ആര്‍ എം പി സ്ഥാനാര്‍ഥിയായ പി ശ്രീജിത് സമര്‍പ്പിച്ച പോലീസ് സംരക്ഷണ ഹരജിയാണ് ജസ്റ്റിസുമാരായ പി ആര്‍ രാമചന്ദ്രമേനോന്‍,എന്‍ അനില്‍കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്.

Afsal ph

Afsal ph

Our Contributor help bring you the latest article around you


RELATED STORIES

Share it
Top