- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലൈഫ് മിഷന്‍: യു വി ജോസിനെ സിബിഐ വീണ്ടും ചോദ്യം ചെയ്‌തേക്കും
കൊച്ചിയിലെ സിബി ഐ ഓഫിസില്‍ ഇന്നലെ വിളിച്ചു വരുത്തിയ യു വി ജോസിനെ രാവിലെ മുതല്‍ വൈകിട്ടുവരെ സിബി ഐ ചോദ്യം ചെയ്തിരുന്നു.പദ്ധതിയുയമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാനും സിബി ഐ യു വി ജോസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിബി ഐ ആവശ്യപ്പെട്ട ഫയലുകളുടെ പകര്‍പ്പുകള്‍ മാത്രമാണ് അദ്ദേഹം ഹാജരാക്കിയതെന്നാണ് വിവരം

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പാര്‍പ്പിട സമുച്ചയ നിര്‍മാണവുമായി ബന്ധപ്പെട്ട് ചട്ടവിരുദ്ധമായി വിദേശ സംഭവാന സ്വീകരിച്ചുവെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് പദ്ധതിയുടെ സിഇഒ യു വി ജോസിനെ വീണ്ടും സിബി ഐ ചോദ്യം ചെയ്‌തേക്കും.കൊച്ചിയിലെ സിബി ഐ ഓഫിസില്‍ ഇന്നലെ വിളിച്ചു വരുത്തിയ യു വി ജോസിനെ രാവിലെ മുതല്‍ വൈകിട്ടുവരെ സിബി ഐ ചോദ്യം ചെയ്തിരുന്നു.പദ്ധതിയുയമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാനും സിബി ഐ യു വി ജോസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിബിഐ ആവശ്യപ്പെട്ട ഫയലുകളുടെ പകര്‍പ്പുകള്‍ മാത്രമാണ് അദ്ദേഹം ഹാജരാക്കിയതെന്നാണ് വിവരം.ഒറിജിനല്‍ ഫയലുകള്‍ വിജിലന്‍സിന്റെ പക്കലാണെന്നാണ് ഇത് സംബന്ധിച്ച് അദ്ദേഹം നല്‍കിയ വിശദീകരണമെന്നാണ് വിവരം.
എന്നാല്‍ ഒറിജിനല്‍ ഫയലുകള്‍ തന്നെ ഹാജരാക്കണമെന്ന് സിബി ഐ ആവശ്യപ്പെട്ടതായും അറിയുന്നു.ഇന്നലെ രാവിലെ 11 ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി ഒമ്പതു വരെ നീണ്ടു നിന്നിരുന്നു. തുടര്‍ന്ന് യു വി ജോസിനെ സിബി ഐ പറഞ്ഞയച്ചിരുന്നു.ലൈഫ് മിഷനുമായി ബന്ധപ്പെട്ട് മറ്റു രണ്ട് ഉദ്യോഗസ്ഥരോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബി ഐ നിര്‍ദേശിച്ചിട്ടുണ്ട്.ഇതിനിടയില്‍ സിബി ഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി അടുത്ത ദിവസം വീണ്ടും കോടതി പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ച കോടതി സിബി ഐ അന്വേഷണം തുടരട്ടെയെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ഹരജിയില്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി മാറ്റുകയായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















