Football

മുഹമ്മദ് സലാ ലിവര്‍പൂള്‍ വിടുന്നു; ആന്‍ഫീല്‍ഡില്‍ അവസാനത്തെ സീസണ്‍

മുഹമ്മദ് സലാ ലിവര്‍പൂള്‍ വിടുന്നു; ആന്‍ഫീല്‍ഡില്‍ അവസാനത്തെ സീസണ്‍
X

ലണ്ടന്‍: ലിവര്‍പൂള്‍ എഫ്‌സിയുടെ ഇതിഹാസ താരം മുഹമ്മദ് സലാ ആന്‍ഫീല്‍ഡിലെ ഒന്‍പത് വര്‍ഷം നീണ്ട കരിയറിന് ശേഷം ഈ സീസണൊടുവില്‍ ക്ലബ്ബ് വിടുന്നതായി പ്രഖ്യാപിച്ചു. 2017-ല്‍ ലിവര്‍പൂളിലെത്തിയ സലാ ക്ലബ്ബിനായി 255 ഗോളുകള്‍ നേടിയിട്ടുണ്ട്. ടീമിന് ചാംപ്യന്‍സ് ലീഗ് ഉള്‍പ്പെടെ എട്ട് പ്രധാന കിരീടങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ശേഷമാണ് താരം ഈ സീസണ്‍ അവസാനത്തോടെ പടിയിറങ്ങുകയാണെന്ന് പ്രഖ്യാപിച്ചത്. സലാ ക്ലബ്ബ് വിടുന്ന കാര്യം ലിവര്‍പൂള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

33കാരനായ സലാ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. 2017-ല്‍ എഎസ് റോമയില്‍ നിന്ന് ലിവര്‍പൂളിലെത്തിയ സലാ, ക്ലബ്ബിനായി 435 മത്സരങ്ങളില്‍ നിന്നാണ് 255 ഗോളുകള്‍ നേടിയത്. ലിവര്‍പൂള്‍ ചരിത്രത്തില്‍ ഏറ്റവുമധികം ഗോള്‍ നേടിയവരില്‍ റോജര്‍ ഹണ്ട്, ഇയാന്‍ റഷ് എന്നിവര്‍ക്ക് പിന്നിലായി മൂന്നാം സ്ഥാനത്താണ് താരം.

ഒമ്പതു വര്‍ഷത്തെ ലിവര്‍പൂള്‍ കരിയറില്‍ ക്ലബ്ബിനൊപ്പം രണ്ട് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, ചാംപ്യന്‍സ് ലീഗ്, എഫ്.എ കപ്പ്, രണ്ട് ലീഗ് കപ്പുകള്‍, ക്ലബ്ബ് വേള്‍ഡ് കപ്പ്, യുഇഎഫ്എ സൂപ്പര്‍ കപ്പ് എന്നിവ ഉള്‍പ്പെടെ എട്ട് പ്രധാന കിരീടങ്ങള്‍ താരം നേടി. നാല് തവണ പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ട് (2017-18, 2018-19, 2021-22, 2024-25) സ്വന്തമാക്കിയിട്ടുണ്ട്.




Next Story

RELATED STORIES

Share it