Kerala

കുമളിയില്‍ ജനവാസ മേഖലയില്‍ പുലിയിറങ്ങി; പ്രദേശത്ത് വനംവകുപ്പ് കാമറ സ്ഥാപിക്കും

കുമളിയില്‍ ജനവാസ മേഖലയില്‍ പുലിയിറങ്ങി; പ്രദേശത്ത് വനംവകുപ്പ് കാമറ സ്ഥാപിക്കും
X

ഇടുക്കി: കുമളി വലിയകണ്ടത്ത് ജനവാസ മേഖലയില്‍ പുലിയിറങ്ങിയതായി നാട്ടുകാര്‍. പ്രദേശത്ത് നിരവധി വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പുലിയെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. പുലിയെ കണ്ടെത്തുന്നതിനായി സ്ഥലത്ത് കാമറ സ്ഥാപിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചു. പുലിയുടെ സാന്നിധ്യം വീണ്ടും ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രദേശത്ത് കൂട് സ്ഥാപിക്കുമെന്നും വനപാലകര്‍ അറിയിച്ചു.

വനാതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്ന 25ഓളം കുടുംബങ്ങളാണ് പുലി ഭീതിയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ പ്രദേശത്ത് പലതവണ വലിയ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നു. രാവിലെ വനപാലകര്‍ നടത്തിയ പരിശോധനയില്‍ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. വന്യമൃഗ ശല്യം തടയാന്‍ വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Next Story

RELATED STORIES

Share it