ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം നാളെ സംസ്‌കരിക്കും
നാളെ രാവിലെ 9.30ന് യൂനിവേഴ്സിറ്റി കോളജില്‍ പൊതുദര്‍ശനത്തിന് വെക്കും. അവിടെ നിന്ന് 10.30ന് കലാഭവന്‍ തീയറ്ററിലെത്തിച്ച് ഉച്ചക്ക് 1.45 വരെ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ അവസരമുണ്ടാകും.

തിരുവനന്തപുരം: അന്തരിച്ച ചലച്ചിത്ര സംവിധായകനും കെഎസ്എഫ്ഡിസി ചെയര്‍മാനുമായ ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം നാളെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് ഇന്ന് വൈകീട്ട് നാലേകാലോടെ കവടിയാറിലെ പണ്ഡിറ്റ് കോളനിയിലെ വസതിയിലെത്തിച്ച മൃതദേഹം നാളെ രാവിലെ 9.30ന് യൂനിവേഴ്സിറ്റി കോളജില്‍ പൊതുദര്‍ശനത്തിന് വെക്കും.
അവിടെ നിന്ന് 10.30ന് കലാഭവന്‍ തീയറ്ററിലെത്തിച്ച് ഉച്ചക്ക് 1.45 വരെ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ അവസരമുണ്ടാകും. ഉച്ചക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തില്‍ മൃതദേഹം സംസ്‌കരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക രംഗത്തുള്ള പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി. കരള്‍ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ കഴിഞ്ഞരാത്രി എട്ടോടെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.
RELATED STORIES
മൂന്ന് വിദ്യാര്‍ഥികള്‍ തിരയില്‍പ്പെട്ടു; ഒരാളെ മത്സ്യത്തൊഴിലാളികള്‍...
11 Aug 2022 7:20 PM GMTഹിന്ദുത്വര്‍ കൊലപ്പെടുത്തിയ മസൂദിന്റെയും ഫാസിലിന്റെയും കുടുംബത്തിന്...
11 Aug 2022 7:09 PM GMTഓര്‍ഡിനന്‍സുകള്‍ തുടരെ പുതുക്കുന്നത് ഭരണഘടനാ വിരുദ്ധം: ഗവര്‍ണര്‍
11 Aug 2022 6:18 PM GMTപ്രവര്‍ത്തനങ്ങള്‍ 'അത്രപോര'; ഒന്നാം പിണറായി സര്‍ക്കാരിന്റെ...
11 Aug 2022 6:08 PM GMTഅടച്ചുപൂട്ടിയ ഹെല്‍ത്ത് സെന്ററിന് പുറത്ത് പ്രസവിച്ച് ആദിവാസി യുവതി...
11 Aug 2022 5:38 PM GMTഗദ്ദര്‍ കവിത ചുവരെഴുതി വിദ്യാര്‍ഥി പ്രതികരണ കൂട്ടായ്മ; ചുവരെഴുത്തില്‍...
11 Aug 2022 5:02 PM GMT