Kerala

ഉണ്യാലില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ അറസ്റ്റിലായത് ലീഗ് പ്രവര്‍ത്തകന്‍

സംഭവത്തിനുശേഷം ഒളിവില്‍ പോയ പരീച്ചിന്റെ പുരയ്ക്കല്‍ ഉനൈസിനെ (23) യാണ് താനൂര്‍ സിഐ പ്രമോദ് അറസ്റ്റുചെയ്തത്.

ഉണ്യാലില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ അറസ്റ്റിലായത് ലീഗ് പ്രവര്‍ത്തകന്‍
X

പരപ്പനങ്ങാടി: രണ്ടുദിവസങ്ങള്‍ക്ക് മുമ്പ് ഉണ്യാലില്‍ ഫുട്‌ബോള്‍ ഗ്രൗണ്ടിലുണ്ടായ തര്‍ക്കത്തില്‍ വെട്ടേറ്റ യൂത്ത് ലീഗ് പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ ലീഗ് പ്രവര്‍ത്തകനെ അറസ്റ്റുചെയ്തു. താനൂര്‍ ഉണ്യാലില്‍ കഴിഞ്ഞദിവസം ഫുട്‌ബോള്‍ കളിയ്ക്കിടെയുണ്ടായ തര്‍ക്കം വെട്ടില്‍ കലാശിക്കുകയായിരുന്നു. ഉണ്യാല്‍ കല്ലേരി വീട്ടില്‍ അക്ബര്‍ ബാദുഷയ്ക്കാണ് വെട്ടേറ്റത്.

സംഭവത്തിനുശേഷം ഒളിവില്‍ പോയ പരീച്ചിന്റെ പുരയ്ക്കല്‍ ഉനൈസിനെ (23) യാണ് താനൂര്‍ സിഐ പ്രമോദ് അറസ്റ്റുചെയ്തത്. ഇരുവരും ലീഗ് പ്രവര്‍ത്തകരാണ്. പിടിയിലായ ഉനൈസ് നിരവധി ആക്രമണക്കേസിലെ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. വെട്ടേറ്റ അക്ബര്‍ കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലാണ്.

Next Story

RELATED STORIES

Share it