Kerala

മുനമ്പത്ത് നിയമ നിര്‍മാണം; വഖ്ഫ് ഭൂമി ഏറ്റെടുക്കാനാകുമെന്ന് സര്‍ക്കാര്‍

മുനമ്പത്ത് നിയമ നിര്‍മാണം; വഖ്ഫ് ഭൂമി ഏറ്റെടുക്കാനാകുമെന്ന് സര്‍ക്കാര്‍
X

കൊച്ചി: മുനമ്പത്തെ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാനാണ് ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നിയമപരമായ രേഖകളുള്ളവരുടെ അവകാശം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

മുനമ്പത്തെ ജനങ്ങള്‍ക്ക് ഭൂമി ഉടമസ്ഥത തെളിയിക്കാന്‍ മതിയായ രേഖകളുണ്ട്. മുനമ്പത്തെ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാനാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു. മുനമ്പത്തേത് വഖഫ് വസ്തുവകയല്ലെന്ന് ജുഡീഷ്യല്‍ കമ്മിഷന് കണ്ടെത്താനാകുമോയെന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് ആരാഞ്ഞു. ട്രൈബ്യൂണിലിന്റെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ കമ്മിഷനെ നിയോഗിക്കാനാകുമോ എന്ന കോടതിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സര്‍ക്കാര്‍.

മുനമ്പത്തെ ജനങ്ങള്‍ക്ക് ഭൂമി ഉടമസ്ഥതയ്ക്ക് മതിയായ രേഖകളുണ്ട്. നിയമപരമായ രേഖകളുള്ളവരുടെ അവകാശം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് നിയമപരമായി അധികാരമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കൈയ്യേറ്റക്കാരെ സഹായിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമെന്ന് വഖഫ് സംരക്ഷണ വേദി പറഞ്ഞു. ഭൂമിയുടെ അവകാശത്തില്‍ വഖഫ് ട്രൈബ്യൂണല്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും ഇതിന്മേല്‍ കമ്മീഷനെ അന്വേഷണത്തിന് നിയോഗിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ഹരജിക്കാര്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി.









Next Story

RELATED STORIES

Share it