പാനൂരിനടുത്ത് ക്വാറിയില്‍ വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി
ചേരിക്കല്‍ സ്വാമിപ്പീടികടുത്തുള്ള ഹരീന്ദ്രന്റെ ഉടമസ്ഥതയിലുള്ള ക്വാറിക്ക് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയത്
BY BSR25 Feb 2019 1:28 PM GMT

X
BSR25 Feb 2019 1:28 PM GMT
കണ്ണൂര്‍: പാനൂരിനടുത്ത് അനധികൃത ക്വാറികളില്‍ പോലിസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. കൊളവല്ലൂര്‍ സ്‌റ്റേഷന്‍ പരിധിയിലെ ചേരിക്കല്‍ സ്വാമിപ്പീടികടുത്തുള്ള ഹരീന്ദ്രന്റെ ഉടമസ്ഥതയിലുള്ള ക്വാറിക്ക് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയത്. 292 ജലാറ്റിന്‍ സ്റ്റിക്, 160 ഇലക്ട്രിക്ക് ഡിറ്റൊണേറ്റര്‍, 390 സാധാരണ ഡിറ്റൊണേറ്റര്‍, 620 മീറ്റര്‍ ഇലക്ട്രിക്ക് കേബിള്‍, 70 മീറ്റര്‍ തിരി എന്നിവ ചാക്കിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു. കൊളവല്ലൂര്‍ എസ്‌ഐ ബി രാജഗോപാലും സംഘവുമാണു റെയ്ഡിനു നേതൃത്വം നല്‍കിയത്.
Next Story
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT