Kerala

ലക്ഷദ്വീപ്: കരട് നിയമങ്ങളെയും നിയമനിര്‍മ്മാണത്തെയും ചോദ്യം ചെയ്യാനാവില്ലെന്ന് ലക്ഷദ്വീപ് ഭരണകൂടം

കരട് നിയമം ചോദ്യം ചെയ്യുന്നത് നിയമപരമായി നിലനില്‍ക്കില്ല.കരട് സംബന്ധിച്ചു കൂടുതല്‍ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ശേഖരിച്ചിട്ടുണ്ടെന്നും ഇവ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു അയച്ചുകൊടുത്തിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു

ലക്ഷദ്വീപ്: കരട് നിയമങ്ങളെയും നിയമനിര്‍മ്മാണത്തെയും ചോദ്യം ചെയ്യാനാവില്ലെന്ന് ലക്ഷദ്വീപ് ഭരണകൂടം
X

കൊച്ചി: ലക്ഷദ്വീപിലെ കരട് നിയമങ്ങളും നിയമനിര്‍മാണ പ്രക്രിയയും ചോദ്യം ചെയ്യാനാവില്ലെന്നു ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ദ്വീപിലെ എംപി മുഹമ്മദ് ഫൈസല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയി ലാണ് ലക്ഷദ്വീപ് ഭരണകൂടം എതിര്‍വാദം സമര്‍പ്പിച്ചത്. നിയമം നിലവില്‍ വന്നാല്‍ മാത്രമേ പരിശോധിക്കാനാവൂ കരട് നിയമം ചോദ്യം ചെയ്യുന്നത് നിയമപരമായി നിലനില്‍ക്കില്ല.കരട് സംബന്ധിച്ചു കൂടുതല്‍ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ശേഖരിച്ചിട്ടുണ്ടെന്നും ഇവ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു അയച്ചുകൊടുത്തിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

നിയമനിര്‍മാണത്തിനു മുന്‍പു ഇതിനു വേണ്ടി മുന്‍കൂര്‍ ആശയവിനിമയം ആവശ്യമില്ലെന്നും ഇതു സ്വാഭാവിക നീതിയുടെ നിഷേധമാവില്ലെന്നും എതിര്‍വാദത്തില്‍ പറയുന്നു. നിയമനിര്‍മാണവുമായി ബന്ധപ്പെട്ടു വിദഗ്ധ അഭിപ്രായം തേടിയിട്ടുണ്ടെന്നും ഭരണകൂടം പറയുന്നു.കൊവിഡ് കാലത്ത് കിറ്റുകള്‍ നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ നേരത്തേ തന്നെ കോടതിയുടെ പരിഗണനയിലുള്ളതാണെന്നും സമാനസ്വഭാവമുള്ള ആവശ്യങ്ങള്‍ തന്നെയാണ് എംപിയുടെ ഹരജിയിലും പറയുന്നതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

സമാന ആവശ്യമുന്നയിച്ചു സമര്‍പ്പിച്ച ഹര്‍ജി കോടതി മുന്‍പ് തള്ളിയിട്ടുണ്ടെന്നും അതുകൊണ്ട് ഈ ഹരജിയും തള്ളണമെന്നു സത്യവാങ്മൂലത്തില്‍ പറയുന്നു. കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ നിന്നും മാംസാഹാരങ്ങള്‍ ഒഴിവാക്കാനും ഡയറിഫാമുകള്‍ അടച്ചുപൂട്ടാനുമുള്ള ഉത്തരവുകള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ബീഫ് ഉള്‍പ്പെടെയുള്ള മാംസാഹാരങ്ങള്‍ സൂക്ഷിക്കാന്‍ സൗകര്യങ്ങളില്ല. ഡയറി ഫാമുകള്‍ ലാഭത്തിലല്ലാത്തതിനാലാണ് അടച്ചു പൂട്ടിയത്. ഫാമുകള്‍ നടത്തുന്നതിലൂടെ നഷ്ടമായതുകൊണ്ടാണ് ഇവ പൂട്ടാന്‍ തീരുമാനിക്കേണ്ടി വന്നത്. മുന്നൂറോളം ആളുകള്‍ക്കു മാത്രമാണ് പാല്‍ വിതരണം ചെയ്യുന്നത്. സ്‌കൂളുകളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിച്ചത് ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Next Story

RELATED STORIES

Share it