കുറ്റിപ്പുറത്ത് ട്രെയിന്‍ കയറുന്നതിനിടെ ട്രാക്കില്‍ വീണ് സ്ത്രീ മരിച്ചു

കുറ്റിപ്പുറത്ത് ട്രെയിന്‍ കയറുന്നതിനിടെ ട്രാക്കില്‍ വീണ് സ്ത്രീ മരിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ കയറുന്നതിനിടെ കാല്‍തെറ്റി ട്രാക്കില്‍ വീണ സ്ത്രീ മരിച്ചു. പൊന്നാനി സ്വദേശിയായ ആബിദ (45) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ട്രെയിന്‍ നീങ്ങിയ ഉടന്‍ പര്‍ദ്ദ കുരുങ്ങി ട്രാക്കിലേക്ക് വീഴുകയായിരുന്നു.

കുറ്റിപ്പുറത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കായാണ് ആബിദയും പതിമൂന്നുകാരനായ മകനും റെയില്‍വേ സ്റ്റേഷനിലെത്തിയത്. കുറ്റിപ്പുറം റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം.

RELATED STORIES

Share it
Top