Kerala

ആഭരണത്തൊഴിലാളി മേഖലയില്‍ തൊഴില്‍ വകുപ്പിന്റെ മിന്നല്‍ പരിശോധന; നിയമലംഘനങ്ങള്‍ക്കെതിരേ നടപടിയാരംഭിച്ചു

ആകെ 175 സ്ഥാപനങ്ങളാണ് പരിശോധിച്ചത്. 167 സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കിയിട്ടുണ്ട്. മിനിമം വേതന നിയമം, എന്‍ ആന്റ് എഫ്.എച്ച് നിയമം ,ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബഌഷ്‌മെന്റ് നിയമത്തിലെ മറ്റ് വ്യവസ്ഥകള്‍ എന്നിവ ലംഘിക്കപ്പെട്ടതായി കണ്ടെത്തിയ ഇടങ്ങളില്‍ നോട്ടീസ് നല്‍കി.

ആഭരണത്തൊഴിലാളി മേഖലയില്‍ തൊഴില്‍ വകുപ്പിന്റെ മിന്നല്‍ പരിശോധന;  നിയമലംഘനങ്ങള്‍ക്കെതിരേ നടപടിയാരംഭിച്ചു
X

തിരുവനന്തപുരം: സംസ്ഥാനത്ത് ആഭരണത്തൊഴിലാളി മേഖലയില്‍ തൊഴില്‍ വകുപ്പ് മിന്നല്‍ പരിശോധന നടത്തി. ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍നിയമപ്രകാരമുള്ള സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനായാണ് സംസ്ഥാനവ്യാപകമായി മൂന്നു റീജിയണുകളില്‍ പരിശോധന നടത്തിയത്. ആകെ 175 സ്ഥാപനങ്ങളാണ് പരിശോധിച്ചത്. 167 സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കിയിട്ടുണ്ട്. മിനിമം വേതന നിയമം, എന്‍ ആന്റ് എഫ്.എച്ച് നിയമം ,ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബഌഷ്‌മെന്റ് നിയമത്തിലെ മറ്റ് വ്യവസ്ഥകള്‍ എന്നിവ ലംഘിക്കപ്പെട്ടതായി കണ്ടെത്തിയ ഇടങ്ങളില്‍ നോട്ടീസ് നല്‍കുകയും അടിയന്തര നടപടികള്‍ക്ക് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

1960ലെ ഷോപ്‌സ് ആന്റ് കോമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റില്‍ വരുത്തിയ ഭേദഗതി വഴി സര്‍ക്കാര്‍ തൊഴിലിടങ്ങളില്‍ ജീവനക്കാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണമെന്ന നിയമം കര്‍ശനമാക്കിയിരുന്നു. ഇതോടൊപ്പം തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി കൊണ്ടു വന്ന മറ്റു നിര്‍ദേശങ്ങളും സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി പി രാമകൃഷ്ണന്‍ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപക പരിശോധന. മന്ത്രിയുടെ നിര്‍ദേശത്തിന്റെയടിസ്ഥാനത്തില്‍ ലേബര്‍ കമ്മീഷണര്‍ സി വി സജന്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) ബിച്ചു ബാലന്റെ മേല്‍നോട്ടത്തില്‍ റീജണുകളായി തിരിച്ച് അടിയന്തര പരിശോധനയ്ക്ക് ഉത്തരവിടുകയായിരുന്നു.

ജില്ലാ തലങ്ങളില്‍ റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ലേബര്‍ ഓഫിസര്‍മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കൊല്ലം റീജിയണില്‍ 64 ഇടങ്ങളില്‍ പരിശോധന നടത്തിയതില്‍ 57 ഇടങ്ങളില്‍ ഇരിപ്പിട സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏഴു സ്ഥലങ്ങളില്‍ സെയില്‍സ് വിഭാഗത്തിന് ഇരിപ്പിട സൗകര്യം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും സെക്യുരിറ്റി ജീവനക്കാര്‍ക്ക് ഇരിപ്പിടം ഏര്‍പ്പെടുത്തിയിട്ടില്ല എന്ന് കണ്ടെത്തിയതിനാല്‍ അവര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.

എറണാകുളം റീജിയണില്‍ 74 ഇടങ്ങളില്‍ പരിശോധന നടത്തിയില്‍ എല്ലായിടത്തും ഇരിപ്പിട സൗകര്യം ഉണ്ടെങ്കിലും മിനിമം വേതന നിയമം, എന്‍ ആന്റ് എഫ്.എച്ച് നിയമം ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബഌഷ്‌മെന്റ് നിയമത്തിലെ മറ്റ് വ്യവസ്ഥകള്‍ എന്നിവ ലംഘിക്കപ്പെട്ടതായി കണ്ടെത്തിയതിനാല്‍ നോട്ടിസ് നല്‍കി.

കോഴിക്കോട് റീജിയണില്‍ 37 സ്ഥാപനങ്ങളില്‍ അടിയന്തര നടപടികള്‍ നിര്‍ദേശിച്ചുകൊണ്ടു നോട്ടിസ് നല്‍കി. പരിശോധനയില്‍ ജീവനക്കാര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടില്ലെന്ന് കണ്ടെത്തിയ എല്ലാ സ്ഥാപനങ്ങള്‍ക്കെതിരേയും നിയമ നടപടികള്‍ ആരംഭിച്ചു. വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it