Kerala

വട്ടിയൂര്‍ക്കാവില്‍ കുമ്മനം സ്ഥാനാർഥിയാവാൻ സാധ്യത

കഴിഞ്ഞ ദിവസം ചേര്‍ന്ന മണ്ഡലം കമ്മിറ്റി അംഗങ്ങളുടെ യോഗത്തില്‍ 28ല്‍ 27 പേരും കുമ്മനത്തെ പിന്തുണച്ചിരുന്നു. രണ്ടാം സ്ഥാനത്തെത്തിയത് ബിജെപി ജില്ലാ അധ്യക്ഷന്‍ എസ്.സുരേഷിന്റെ പേരായിരുന്നു. ഓരോ മണ്ഡലം സമിതി ഭാരവാഹിയോടും നേരിട്ടു ചോദിച്ചായിരുന്നു അഭിപ്രായം തേടിയത്.

വട്ടിയൂര്‍ക്കാവില്‍ കുമ്മനം സ്ഥാനാർഥിയാവാൻ സാധ്യത
X

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കണമെന്ന് ബിജെപി ജില്ലാ കമ്മിറ്റി. ഇക്കാര്യം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും ബിജെപി ജില്ലാ കമ്മിറ്റി അറിയിച്ചു.

അതേസമയം പാര്‍ട്ടി തീരുമാനം അനുസരിക്കുമെന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന മണ്ഡലം കമ്മിറ്റി അംഗങ്ങളുടെ യോഗത്തില്‍ 28ല്‍ 27 പേരും കുമ്മനത്തെ പിന്തുണച്ചിരുന്നു. രണ്ടാം സ്ഥാനത്തെത്തിയത് ബിജെപി ജില്ലാ അധ്യക്ഷന്‍ എസ്.സുരേഷിന്റെ പേരായിരുന്നു. ഓരോ മണ്ഡലം സമിതി ഭാരവാഹിയോടും നേരിട്ടു ചോദിച്ചായിരുന്നു അഭിപ്രായം തേടിയത്.

എറണാകുളത്ത് വൈകിട്ട് മൂന്നിന് കോര്‍ കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഇതില്‍ ജില്ലാകമ്മിറ്റിയുടെ അഭിപ്രായം അറിയിക്കുമെന്നാണ് സൂചന. തീരുമാനം അനുകൂലമായാല്‍ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്ക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാര്‍ഥിയായിരിക്കും കുമ്മനം.

ശക്തമായ ത്രികോണ മത്സരം നടക്കാന്‍ സാധ്യതയുള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. കഴിഞ്ഞ തവണ 7622 വോട്ടുകള്‍ക്കാണ് ബിജെപിക്ക് വട്ടിയൂര്‍ക്കാവ് കൈവിട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റു പോലും നേടാനാകാത്തതിന്റെ ക്ഷീണം തീര്‍ക്കാനും ദേശീയ നേതൃത്വത്തിനു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാനും ഒരിടത്തെങ്കിലും വിജയം അനിവാര്യം. അതിനാല്‍ കരുത്തനും ജനകീയനുമായ ഒരു സ്ഥാനാര്‍ഥിക്കാകും ഇവിടെ മുന്‍ഗണന.

ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ കുമ്മനം രാജശേഖരന് പുറമെ ബിജെപി ജില്ലാ അധ്യക്ഷന്‍ എസ് സുരേഷ്, സംസ്ഥാന നിര്‍വാഹക സമിതിയംഗം വി വി രാജേഷ് എന്നിവരുടെ പേരുകളാണ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്.

Next Story

RELATED STORIES

Share it