Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താനായില്ല; മധ്യപ്രദേശ് പോലിസ് തിരിച്ചുപോയി

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താനായില്ല; മധ്യപ്രദേശ് പോലിസ് തിരിച്ചുപോയി
X

തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയെന്ന കേസില്‍ മധ്യപ്രദേശ് പോലിസ് സംഘം കേരളത്തില്‍ നിന്ന് മടങ്ങി. കേരളത്തില്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. അതേസമയം തനിക്കെതിരെ വ്യാജരേഖ ചമച്ച് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ കേരള പോലിസ് കേസെടുത്തിട്ടില്ല. ഉത്തര്‍പ്രദേശ് സ്വദേശിക്ക് എതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. കേസെടുക്കാത്തതിനാല്‍ പെണ്‍കുട്ടിക്ക് രഹസ്യമൊഴി നല്‍കാന്‍ സാധിക്കില്ല. പോലിസ് നടപടി വൈകുന്നതില്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പെണ്‍കുട്ടിയും പങ്കാളിയും. മധ്യപ്രദേശ് പോലിസ് കേരളത്തിലെത്തിയതിന് പിന്നാലെ പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടി നേരത്തെ മുഖ്യമന്ത്രിക്കും കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു.

മാര്‍ച്ച് 11ന് തിരുവനന്തപുരം അരുമാനൂര്‍ ശ്രീനൈനാര്‍ ദേവ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. ആ സമയത്ത് പെണ്‍കുട്ടിക്ക് 16 വയസും രണ്ടുമാസവും മാത്രമായിരുന്നു പ്രായം എന്നാണ് ദേശീയ പട്ടികവര്‍ഗ കമീഷന്റെ റിപോര്‍ട്ട്. വിവാഹ വിവാദത്തിനിടെ പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് മധ്യപ്രദേശ് സര്‍ക്കാര്‍ റദ്ദാക്കിയതില്‍ ദുരൂഹതയിലേക്ക് വിരല്‍ ചൂണ്ടിയിരുന്നു.



Next Story

RELATED STORIES

Share it