Sub Lead

ഇസ്രായേല്‍ ആക്രമണത്തില്‍ ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു

ഇസ്രായേല്‍ ആക്രമണത്തില്‍ ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു
X

വടക്കന്‍ ഗസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു. വടക്കന്‍ ഗാസയിലെ ജബാലിയയില്‍ ഇസ്രായേല്‍ സൈന്യം ഒരു യുവാവിനെ കൊലപ്പെടുത്തിയതായി ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തു.

നഗരത്തിലെ ഹലാവ ക്യാമ്പില്‍ ഇസ്രായേല്‍ സൈന്യം ഫലസ്തീന്‍കാരന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് യുവാവ് പിന്നീട് മരിച്ചതായും മെഡിക്കല്‍ സ്രോതസ്സുകളെ ഉദ്ധരിച്ച് വഫ റിപ്പോര്‍ട്ട് ചെയ്തു.

ശനിയാഴ്ച രാത്രി, തെക്കന്‍ ഗാസ മുനമ്പിലെ റാഫയുടെ വടക്കുപടിഞ്ഞാറായി ഇസ്രായേല്‍ സൈന്യം ഒരു ഫലസ്തീന്‍കാരനെ വെടിവച്ചു കൊന്നിരുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷവും ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. നൂറുകണക്കിന് പേരാണ് വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം കൊല്ലപ്പെട്ടത്.

Next Story

RELATED STORIES

Share it