Latest News

ടൈറ്റാനിക്കിലെ യാത്രക്കാരിയുടെ ലൈഫ് ജാക്കറ്റ് ലേലത്തില്‍ വിറ്റുപോയത് ഒന്‍പത് കോടിക്ക്

ടൈറ്റാനിക്കിലെ യാത്രക്കാരിയുടെ ലൈഫ് ജാക്കറ്റ് ലേലത്തില്‍ വിറ്റുപോയത് ഒന്‍പത് കോടിക്ക്
X

ഇംഗ്ലണ്ട്: ലോകത്തെ നടുക്കിയ ടൈറ്റാനിക് കപ്പല്‍ ദുരന്തവുമായി ബന്ധപ്പെട്ട ചരിത്രശേഷിപ്പുകള്‍ വന്‍ തുകയ്ക്ക് ലേലത്തില്‍ വിറ്റുപോയി. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട ഒന്നാം ക്ലാസ് യാത്രക്കാരി ലോറ മാബെല്‍ ഫ്രാങ്കാറ്റെല്ലി ധരിച്ചിരുന്ന ലൈഫ് ജാക്കറ്റായിരുന്നു ലേലത്തിലെ പ്രധാന ആകര്‍ഷണം.

പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ഡിവൈസസിലുള്ള ഹെന്റി ആല്‍ഡ്രിഡ്ജ് ആന്‍ഡ് സണ്‍സ് ലേല കമ്പനിയാണ് വില്‍പ്പന നടത്തിയത്. 6,70,000 പൗണ്ടിന് (ഏകദേശം ഒന്‍പത് കോടി രൂപ) ലൈഫ് ജാക്കറ്റ് വിറ്റുപോയതായി കമ്പനി അറിയിച്ചു. ഫോണിലൂടെ ലേലത്തില്‍ പങ്കെടുത്ത അജ്ഞാത വ്യക്തിയാണ് ഇത് സ്വന്തമാക്കിയത്. ലൈഫ് ജാക്കറ്റില്‍ ലോറയുടെയും അവരോടൊപ്പം രക്ഷപ്പെട്ട മറ്റു യാത്രക്കാരുടെയും ഒപ്പുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നതാണ് ഇതിന്റെ പ്രത്യേകത. പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ ലൂസി ഡഫ് ഗോര്‍ഡനും ഭര്‍ത്താവ് കോസ്‌മോ ഡഫ് ഗോര്‍ഡനുമൊപ്പമാണ് ലോറ ടൈറ്റാനിക്കില്‍ യാത്ര ചെയ്തിരുന്നത്. ദുരന്തസമയത്ത് ഇവര്‍ ലൈഫ് ബോട്ട് നമ്പര്‍ ഒന്നിലൂടെയാണ് രക്ഷപ്പെട്ടത്. ഇവരോടൊപ്പം 12 പേരും ഉണ്ടായിരുന്നു.

ലൈഫ് ജാക്കറ്റിന് പുറമെ ടൈറ്റാനിക്കുമായി ബന്ധപ്പെട്ട മറ്റു വസ്തുക്കളും റെക്കോര്‍ഡ് തുകയ്ക്ക് ലേലത്തില്‍ പോയി. ടൈറ്റാനിക് ലൈഫ് ബോട്ടിലുണ്ടായിരുന്ന ഒരു സീറ്റ് കുഷ്യന്‍ 3,90,000 പൗണ്ടിന് (ഏകദേശം 4.88 കോടി രൂപ) വിറ്റു. അമേരിക്കയിലെ ടെന്നസി, മിസോറി സംസ്ഥാനങ്ങളിലെ ടൈറ്റാനിക് മ്യൂസിയം ഉടമകളാണ് ഇത് സ്വന്തമാക്കിയത്.

Next Story

RELATED STORIES

Share it