Kerala

കേരളം സമ്മര്‍ദം ശക്തമാക്കി; കര്‍ണാടക പിടിച്ചെടുത്ത കെഎസ്ആര്‍ടിസി ബസ്സുകള്‍ വിട്ടയച്ചു

കോട്ടയത്തുനിന്നും കോഴിക്കോട്ടുനിന്നും ബംഗളൂരുവിലേക്ക് പോയ ബസ്സുകളാണ് ചന്ദാപുര ആര്‍ടിഒ പിടിച്ചെടുത്ത് ഗാരേജിലിട്ടത്. ചട്ടം ലംഘിച്ച് സ്‌കാനിയ ബസ്സില്‍ പരസ്യം പതിച്ചെന്നാരോപിച്ചാണ് ബസ് പിടിച്ചെടുത്തത്.

കേരളം സമ്മര്‍ദം ശക്തമാക്കി; കര്‍ണാടക പിടിച്ചെടുത്ത കെഎസ്ആര്‍ടിസി ബസ്സുകള്‍ വിട്ടയച്ചു
X

തിരുവനന്തപുരം: ബംഗളൂരുവില്‍ കര്‍ണാടക മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്ത കേരളത്തിന്റെ കെഎസ്ആര്‍ടിസി ബസ്സുകള്‍ വിട്ടയച്ചു. കോട്ടയത്തുനിന്നും കോഴിക്കോട്ടുനിന്നും ബംഗളൂരുവിലേക്ക് പോയ ബസ്സുകളാണ് ചന്ദാപുര ആര്‍ടിഒ പിടിച്ചെടുത്ത് ഗാരേജിലിട്ടത്. ചട്ടം ലംഘിച്ച് സ്‌കാനിയ ബസ്സില്‍ പരസ്യം പതിച്ചെന്നാരോപിച്ചാണ് ബസ് പിടിച്ചെടുത്തത്. പലതവണ കേരളം ആവശ്യപ്പെട്ടിട്ടും കര്‍ണാടകം ബസ് വിട്ടുനല്‍കാന്‍ കൂട്ടാക്കിയില്ല.

ഒടുവില്‍ കേരളം കര്‍ണാടക ബസ്സുകളില്‍ വ്യാപകമായ പരിശോധന തുടങ്ങിയതോടെ രാത്രിയില്‍ കര്‍ണാടകം ബസ്സുകള്‍ വിട്ടുനല്‍കാന്‍ നിര്‍ബന്ധിതരായി. ഞായറാഴ്ച പുലര്‍ച്ചെ ബംഗളൂരുവിലെത്തിയ ബസ്സുകളാണ് ആര്‍ടിഒ കസ്റ്റഡിയിലെടുത്തത്. സ്‌കാനിയ ബസ്സുകള്‍ക്ക് മേല്‍ പരസ്യം പതിക്കുന്നത് ചട്ടവിരുദ്ധമാണെന്നും പെര്‍മിറ്റിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഞായറാഴ്ച രാത്രി 9.30ന് തിരികെ വരേണ്ടിയിരുന്ന ബസ്സുകളായിരുന്നു ഇത് രണ്ടും. രണ്ട് ബസ്സുകളിലും ബുക്കിങ്ങുമുണ്ടായിരുന്നു. വൈകീട്ടോടെ ഗതാഗതകമ്മീഷണര്‍ കര്‍ണാടക ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

തുടര്‍ന്ന് ഗതാഗതമന്ത്രിയുടെ നിര്‍ദേശപ്രകാരം കേരളത്തിലേക്കെത്തിയ കര്‍ണാടക ആര്‍ടിസി ബസ്സുകളില്‍ സംസ്ഥാന ഗതാഗത വകുപ്പ് പരിശോധന തുടങ്ങി. കര്‍ണാടക ആര്‍ടിസിയുടെ 7 ബസ്സുകള്‍ കേരളത്തിലെ ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ഇരുസംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാവാതിരിക്കാന്‍ കര്‍ണാകടയുടെ ബസ്സുകള്‍ പിടിച്ചെടുക്കേണ്ടതില്ലെന്നും ഗതാഗതമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. കേരളം സമ്മര്‍ദം കടുപ്പിച്ചതോടെ കര്‍ണാടക അഡീഷനല്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി നേരിട്ട് ബസ്സുകള്‍ വിട്ടുനല്‍കാന്‍ നിര്‍ദേശം നല്‍കി. രാത്രി 9.30ന് ബസ്സുകള്‍ ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് പുറപ്പെടുകയും ചെയ്തു.

Next Story

RELATED STORIES

Share it