Kerala

ഒരു ഇന്‍സ്‌പെക്ടറിന് എട്ടുബസുകള്‍; വരുമാന വര്‍ധനവിന് കെഎസ്ആര്‍ടിസിയുടെ പുതിയനീക്കം

ഒരുകോടിയുടെ വര്‍ധനവാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ആറുമുതല്‍ ആറര കോടി വരെയാണ് കോര്‍പറേഷന്റെ പ്രതിദിന ശരാശരി വരുമാനം. ഇത് ഏഴരക്കോടിയായി വര്‍ധിപ്പിക്കാനാണ് ശ്രമം.

ഒരു ഇന്‍സ്‌പെക്ടറിന് എട്ടുബസുകള്‍; വരുമാന വര്‍ധനവിന് കെഎസ്ആര്‍ടിസിയുടെ പുതിയനീക്കം
X

തിരുവനന്തപുരം: സാമ്പത്തിക ബാധ്യതയില്‍ നട്ടം തിരിയുന്ന കെഎസ്ആര്‍ടിസിയില്‍ വരുമാനം വര്‍ധിപ്പിക്കാന്‍ പുതിയ നീക്കവുമായി മാനേജ്‌മെന്റ്. ബസുകളുടെ ചുമതല അതാതു യൂനിറ്റുകളിലെ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് വീതിച്ചുനല്‍കാനാണ് തീരുമാനം. ഈമാസം 16 മുതല്‍ പുതിയ തീരുമാനം നടപ്പിലാവും. ഒരു ഇന്‍സ്‌പെക്ടര്‍ക്ക് എട്ടുബസുകളുടെ ചുമതലയാണ് നല്‍കുക. ഇക്കാര്യത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ എല്ലാ യൂനിറ്റ് ഓഫീസര്‍മാര്‍ക്കും എംഡി നിര്‍ദേശം നല്‍കി.

നിലവിലെ വരുമാനത്തില്‍ ഒരുകോടിയുടെ വര്‍ധനവാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ആറുമുതല്‍ ആറര കോടി വരെയാണ് കോര്‍പറേഷന്റെ പ്രതിദിന ശരാശരി വരുമാനം. ഇത് ഏഴരക്കോടിയായി വര്‍ധിപ്പിക്കാനാണ് ശ്രമം. ഇതുവരെ ഓരോ യൂനിറ്റുകളിലും ഇന്‍സ്‌പെക്ടര്‍മാരെ നിയോഗിച്ചിരുന്നത് ബസ്സുകളുടെ അടിസ്ഥാനത്തിലായിരുന്നില്ല.

എന്നാല്‍, എട്ടുബസുകളുടെ പൂര്‍ണ ഉത്തരവാദിത്വം ഒരു ഇന്‍സ്‌പെക്ടറില്‍ നിക്ഷിപ്തമാവുന്നതോടെ റൂട്ട് പ്ലാനിങ്, പരാതികള്‍, അറ്റകുറ്റപ്പണികള്‍, വരുമാനം തുടങ്ങി എല്ലാ കാര്യങ്ങളുടെയും ചുമതല അദ്ദേഹത്തിലാവും. ഇപ്രകാരം ചുമതല നല്‍കുമ്പോള്‍ മതിയായ എണ്ണം ഇന്‍സ്‌പെക്ടര്‍മാരില്ലെങ്കില്‍ കൂടുതലുള്ള യൂനിറ്റുകളില്‍ നിന്നും അവിടേക്ക് നിയോഗിക്കും. ഇക്കാര്യങ്ങളുടെ മേല്‍നോട്ടത്തിനും വരുമാന വര്‍ധനയും ലക്ഷ്യമിട്ട് ചീഫ് ഓഫിസില്‍ ഉദ്യോഗസ്ഥര്‍ക്ക് അധികചുമതലയും നല്‍കിയിട്ടുണ്ട്.


Next Story

RELATED STORIES

Share it