Kerala

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് 50 ഓളം പേര്‍ക്ക് പരിക്ക്

ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ഇരുബസ്സിലുമുള്ള യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരത്തുനിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ്സും കൊട്ടാരക്കരയില്‍നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് 50 ഓളം പേര്‍ക്ക് പരിക്ക്
X

തിരുവനന്തപുരം: എംസി റോഡില്‍ വട്ടപ്പാറ മരുതൂരിനടുത്ത് കെഎസ്ആര്‍ടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് 50 ഓളം പേര്‍ക്ക് പരിക്കറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ഇരുബസ്സിലുമുള്ള യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരത്തുനിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ്സും കൊട്ടാരക്കരയില്‍നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇതില്‍ ഗുരുവായൂര്‍ ബസ്സിന്റെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.

എന്നാല്‍, ആരുടെയും പരിക്കുകള്‍ ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അപകടമുണ്ടായ ഉടന്‍തന്നെ നാട്ടുകാരും അതുവഴി പോയ വാഹനങ്ങളിലെ യാത്രക്കാരും വട്ടപ്പാറ പോലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. അപകടത്തില്‍പ്പെട്ട രണ്ട് ബസ്സുകളും ദേശീയപാതയില്‍നിന്ന് മാറ്റി ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it