Kerala

ന്യൂനമർദം രൂപപ്പെട്ടു; മൽസ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

കടൽ പ്രക്ഷുബ്ധവും കാലാവസ്ഥ മോശവുമായതിനാൽ മത്സ്യതൊഴിലാളികൾ മത്സ്യബന്ധനത്തിനായി പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.

ന്യൂനമർദം രൂപപ്പെട്ടു; മൽസ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
X

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ അറബിക്കടലിൽ സോമാലിയ തീരത്തിനടുത്തായി ഒരു ന്യൂനമർദം രൂപപ്പെട്ടിരിക്കുന്നതായി കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ തെക്ക് പടിഞ്ഞാറു ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കി.മീ വേഗതയിൽ അടുത്ത 3 ദിവസങ്ങളിൽ ശക്തമായ കാറ്റടിക്കുവാൻ സാധ്യതയുണ്ട്.

കടൽ പ്രക്ഷുബ്ധവും കാലാവസ്ഥ മോശവുമായതിനാൽ മത്സ്യതൊഴിലാളികൾ മേൽ നിർദേശിക്കപ്പെട്ട സമുദ്ര ഭാഗങ്ങളിൽ മത്സ്യബന്ധനത്തിനായി പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.

Next Story

RELATED STORIES

Share it