Sub Lead

കോഴിക്കോട് വിലങ്ങാടും ഉരുള്‍പൊട്ടല്‍; ഒരാളെ കാണാനില്ല; മലയങ്ങാട് പാലം ഒലിച്ചുപോയി

കോഴിക്കോട് വിലങ്ങാടും ഉരുള്‍പൊട്ടല്‍; ഒരാളെ കാണാനില്ല; മലയങ്ങാട് പാലം ഒലിച്ചുപോയി
X

കോഴിക്കോട്: കനത്തമഴയില്‍ കോഴിക്കോട് വിലങ്ങാടും ഉരുള്‍പൊട്ടല്‍. മഴവെള്ളം കുതിച്ചെത്തിയതിനെ തുടര്‍ന്ന് വിലങ്ങാട് മലയങ്ങാട് പാലം ഒലിച്ചുപോയി. അപകടത്തില്‍ ഒരാളെ കാണാതായിട്ടുണ്ട്. ഈ പ്രദേശത്തെ ആളുകളെ ഇന്നലെ തന്നെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. അതുകൊണ്ട് വലിയ ആളപായമുണ്ടായിട്ടില്ല. കാണാതായ ആള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ പ്രദേശത്തെ റോഡുകളെല്ലാം തകര്‍ന്നു. വീടുകള്‍ക്കെല്ലാം വലിയ നാശനഷ്ടമാണ് ഉണ്ടായിക്കുന്നത്. എന്‍.ഡി.ആര്‍ സംഘം വിലങ്ങാട് എത്തിയിട്ടുണ്ട്.

വയനാട്ടിലെ മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടിയ സമയത്താണ് വിലങ്ങാടും ഉരുള്‍പൊട്ടലുണ്ടായതെന്നാണ് കരുതുന്നത്. അതേസമയം, കനത്ത മഴയില്‍ കോഴിക്കോട് ബാലുശ്ശേരി താഴെ തലയാട് പാലം ഒലിച്ചു പോയി.ഇതോടെ എസ്റ്റേറ്റ് മുക്കില്‍ നിന്നും തലയാട് ഭാഗത്തേക്കുള്ള വാഹനഗതാഗതം തടസപ്പെട്ടു.




Next Story

RELATED STORIES

Share it