Kerala

പയ്യോളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ചു

ചോമ്പാല കുഞ്ഞിപ്പള്ളി അബ്ദുല്‍ അസീസിന്റെ മകന്‍ മുഹമ്മദ് ഫായിസ് (21), പേരാമ്പ്ര സ്വദേശി വിജയന്റെ മകന്‍ വിഷ്ണു (21)എന്നിവരാണ് മരിച്ചത്.

പയ്യോളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ചു
X

കോഴിക്കോട്: പയ്യോളി അയനിക്കാട് കുറ്റിയില്‍ പീടികയില്‍കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ചു. ചോമ്പാല കുഞ്ഞിപ്പള്ളി അബ്ദുല്‍ അസീസിന്റെ മകന്‍ മുഹമ്മദ് ഫായിസ് (21), പേരാമ്പ്ര സ്വദേശി വിജയന്റെ മകന്‍ വിഷ്ണു (21)എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടരയ്ക്ക് പയ്യോളി അയനിക്കാടായിരുന്നു സംഭവം. തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി. വടകരയില്‍നിന്നെത്തിയ ഫയര്‍ഫോഴ്‌സ് യൂനിറ്റും പയ്യോളി പോലിസും നാട്ടുകാരും മറ്റു വാഹനയാത്രക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍ കാര്‍ നിശേഷം തകര്‍ന്നു. ചൈനയില്‍എംബിബിഎസ്സിന് പഠിക്കുന്ന ഇരുവരും അവധിക്ക് നാട്ടിലെത്തിയതായിരുന്നു.

Next Story

RELATED STORIES

Share it