Kerala

കോഴിക്കോട് കോര്‍പറേഷന്‍ ഫോട്ടോ ഫിനിഷിലേക്ക്, എല്‍ഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടം

കോഴിക്കോട് കോര്‍പറേഷന്‍ ഫോട്ടോ ഫിനിഷിലേക്ക്, എല്‍ഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടം
X

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരണം എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുക്കാന്‍ യുഡിഎഫിന്റെ വാശിയേറിയ പോരാട്ടം. കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന്റെ ലീഡ് നില മാറി മറിയുകയാണ്. നിലവില്‍ എല്‍ഡിഎഫ് 28 സീറ്റിലും യുഡിഎഫ് 28 സീറ്റിലുമാണ് ലീഡ് നിലവില്‍ ചെയ്യുന്നത്. ഒരു സീറ്റില്‍ സ്വതന്ത്രനും മുന്നിട്ട് നില്‍ക്കുകയാണ്. ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിനൊടുവില്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ ആരായിരിക്കും ജയിക്കുകയെന്ന ആകാംക്ഷയാണ് ഉയരുന്നത്. എല്‍ഡിഎഫിന്റെ കോട്ട തകര്‍ത്തുകൊണ്ടാണ് കോഴിക്കോട് യുഡിഎഫിന്റെ പടയോട്ടം. വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ കനത്ത പോരാട്ടമാണ് നടന്നത്.

കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ട് യുഡിഎഫ് വലിയ പ്രചാരണമാണ് നടത്തിയിരുന്നത്. കോഴിക്കോട് കോര്‍പ്പറേഷനിലെ എല്‍ഡിഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി സിപി മുസാഫര്‍ അഹമ്മദ് തോറ്റു. മീഞ്ചന്ത വാര്‍ഡില്‍ നിന്നാണ് മുസാഫര്‍ അഹമ്മദ് തോറ്റത്. കോഴിക്കോട് കോര്‍പ്പറേഷനിലും തിരുവനന്തപുരം കോര്‍പ്പറേഷനിലുമടക്കം കനത്ത തിരിച്ചടിയാണ് എല്‍ഡിഫിന്.കോഴിക്കോട് കോര്‍പ്പറേഷനില്‍ കോട്ടൂളി , മെഡിക്കല്‍ കോളേജ് സൗത്ത്, ചേവായൂര്, കോവൂര്‍, നെല്ലിക്കോട്, കുടില്‍ത്തോട് തുടങ്ങിയ വാര്‍ഡുകളിലെ വോട്ടെണ്ണലാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.







Next Story

RELATED STORIES

Share it