Kerala

യുവതിയെ ആസിഡൊഴിച്ച ശേഷം കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം; പ്രതി കോടതിയില്‍ കീഴടങ്ങി

കുത്തിയതും ആസിഡൊഴിച്ച് പരിക്കേല്‍പിച്ചതും മുന്‍ ഭര്‍ത്താവായ സുഭാഷ് തന്നെയാണെന്ന് യുവതി നേരത്തെ മൊഴി നല്‍കിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് യുവതി.

യുവതിയെ ആസിഡൊഴിച്ച ശേഷം കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം; പ്രതി കോടതിയില്‍ കീഴടങ്ങി
X

കോഴിക്കോട്: കാരശ്ശേരി ആനയാംകുന്നില്‍ യുവതിയെ ആസിഡൊഴിച്ച ശേഷം കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി. യുവതിയുടെ മുന്‍ഭര്‍ത്താവ് സുഭാഷാണ് താമരശ്ശേരിയിലെ കോടതിയില്‍ കീഴടങ്ങിയത്. ഇയാള്‍ വിദേശത്തേക്ക് കടന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതേതുടര്‍ന്ന് ലുക്കൗട്ട് നോട്ടിസ് ഇറക്കുന്ന കാര്യം പോലിസ് പരിഗണിക്കുന്നതിനിടെയാണ് പ്രതി കീഴടങ്ങിയത്.

കുത്തിയതും ആസിഡൊഴിച്ച് പരിക്കേല്‍പിച്ചതും മുന്‍ ഭര്‍ത്താവായ സുഭാഷ് തന്നെയാണെന്ന് യുവതി നേരത്തെ മൊഴി നല്‍കിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് യുവതി.




Next Story

RELATED STORIES

Share it