Kerala

കൂട്ടില്‍ അബ്ദുല്ല മൗലവി നിര്യാതനായി

കൂട്ടില്‍ അബ്ദുല്ല മൗലവി നിര്യാതനായി
X

മങ്കട: കൂട്ടില്‍ പരേതനായ കുണ്ടുകണ്ടന്‍ കുഞ്ഞിമൊയ്തീന്‍ മുസ്‌ല്യാരുടെ മകന്‍ കെ കെ അബ്ദുല്ല മൗലവി(61) നിര്യാതനായി. ജമാഅത്തെ ഇസ് ലാമി കൂട്ടില്‍ പ്രാദേശിക അമീര്‍, കാസര്‍കോട് ആലിയാ അറബിക് കോളജ്, ശാന്തപുരം ഇസ്‌ലാമിയാ കോളജ്, വാടാനപ്പള്ളി തളിക്കുളം ഇസ്‌ലാമിയ കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായും തിരൂര്‍ക്കാട് ഇലാഹിയാ കോളജ് വൈസ് പ്രിന്‍സിപ്പലായും, കുട്ടില്‍ മസ്ജിദുല്‍ ഫലാഹില്‍ ഖതീബായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ: നജ്മ (അധ്യാപിക, ജിഎല്‍പിഎസ് കര്‍ക്കിടകം). മക്കള്‍: അലീഫ് (അല്‍ജാമിഅ ശാന്തപുരം മീഡിയ സെല്‍), അദീബ, അദീല. സഹോദരങ്ങള്‍: കെ കെ മുഹമ്മദ്, ഫാത്തിമ. ഖബറടക്കം: ഇന്ന് രാവിലെ 9ന് കൂട്ടില്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍. .

Next Story

RELATED STORIES

Share it