Kerala

കൂടത്തായി കൊലപാതക പരമ്പര: ക്രൈംബ്രാഞ്ച് ആറാം കുറ്റപത്രം സമര്‍പ്പിച്ചു

129 സാക്ഷികളെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യകേസാണ് അന്നമ്മയുടെ കൊലപാതകം. 2002 ല്‍ ആഗസ്ത് 22നാണ് അന്നമ്മ കുഴഞ്ഞുവീണ് മരിച്ചത്.

കൂടത്തായി കൊലപാതക പരമ്പര: ക്രൈംബ്രാഞ്ച് ആറാം കുറ്റപത്രം സമര്‍പ്പിച്ചു
X

കോഴിക്കോട്: കൂടത്തായി കൊലപാത പരമ്പരയിലെ ആറാം കുറ്റുപത്രം ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചു. അന്നമ്മ വധക്കേസിലെ കുറ്റപത്രം താമരശ്ശേരി കോടതിയിലാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചത്. കേസില്‍ ജോളി മാത്രമാണ് പ്രതി. 129 സാക്ഷികളെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യകേസാണ് അന്നമ്മയുടെ കൊലപാതകം. 2002 ല്‍ ആഗസ്ത് 22നാണ് അന്നമ്മ കുഴഞ്ഞുവീണ് മരിച്ചത്. ഡോഗ് കില്‍ കലര്‍ത്തിയ ആട്ടിന്‍സൂപ്പ് നല്‍കിയാണ് ജോളി അന്നമ്മയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

എംകോം പഠനം പൂര്‍ത്തിയാക്കിയെന്നായിരുന്നു ജോളി അന്നമ്മയെ പറഞ്ഞു ധരിപ്പിച്ചിരുന്നത്. തുടര്‍ന്ന് ബിഎഡ് കോഴ്‌സ് പാസായാല്‍ അധ്യാപികയായി ജോലി ലഭിക്കുമെന്ന് ഉപദേശിച്ച അന്നമ്മ ജോളിയെ നിര്‍ബന്ധിച്ച് കോഴ്‌സിന് അയച്ചു. അന്നമ്മയെ കബളിപ്പിക്കാനായി ജോളി പാലായില്‍ താമസിച്ചു. അവിടെ ബിഎഡ് പഠിക്കുകയാണെന്ന് ജോളി അന്നമ്മയെ വിശ്വസിപ്പിച്ചു. തന്റെ വിദ്യാഭ്യാസയോഗ്യതസംബന്ധിച്ചു അന്നമ്മ കൂടുതല്‍ അന്വേഷിക്കുമെന്ന ഘട്ടത്തിലാണ് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

അന്നമ്മയെ കൊലപ്പെടുത്താന്‍ ജോളിക്ക് ഡോഗ്കില്‍ പ്രിസ്‌ക്രിപ്ഷന്‍ നല്‍കിയ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ ഈ കേസിലെ സാക്ഷികളാണ്. രണ്ടുഡോക്ടര്‍മാര്‍ക്ക് പുറമേ മൂന്ന് അറ്റന്‍ഡര്‍മാരെയും സാക്ഷികളാക്കിയിട്ടുണ്ട്. അന്നമ്മയെ കൊലപ്പെടുത്താന്‍ മാത്രമാണ് ജോളി സയനൈഡ് ഉപയോഗിക്കാതിരുന്നത്. ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷിച്ചത്. ഡോഗ്കില്‍ രാത്രിയിലാണ് ജോളി ആട്ടിന്‍സൂപ്പില്‍ ഒഴിച്ച് ഇളക്കിവച്ചത്. പിറ്റേന്ന് രാവിലെ സൂപ്പ് കഴിച്ച അന്നമ്മ കുഴഞ്ഞുവീഴുകയായിരുന്നു.

Next Story

RELATED STORIES

Share it