Kerala

കൊല്ലത്ത് ആളുമാറി കൊലപാതകം

മൃതദേഹത്തിനരികെ മദ്യപിച്ച് കിടന്നുറങ്ങിയ പ്രതിയെ സംഭവ സ്ഥലത്ത് നിന്ന് പിടികൂടി.

കൊല്ലത്ത് ആളുമാറി കൊലപാതകം
X

കൊല്ലം: കൊല്ലത്ത് ആളുമാറി കൊലപാതകം. ചവറ തേവലക്കര ക്ഷേത്ര ജീവനക്കാരനായ രാജേന്ദ്രന്‍ പിള്ളയാണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിനരികെ മദ്യപിച്ച് കിടന്നുറങ്ങിയ പ്രതിയെ സംഭവ സ്ഥലത്ത് നിന്ന് പിടികൂടി.

ഇന്നലെ രാത്രിയാണ് സംഭവം. തങ്ങള്‍ ലക്ഷ്യം വെച്ചത് മറ്റൊരാളെയായിരുന്നുവെന്നും രജേന്ദ്രന്‍ പിള്ള തങ്ങള്‍ക്കുമുന്നില്‍ വന്ന് പെടുകയായിരുന്നുവെന്നും പിടിയിലായയാള്‍ കുറ്റസമ്മതം നടത്തി.

കൊലപാതകത്തിന് ശേഷം ഇയാള്‍ മദ്യപിച്ച ശേഷം മൃതദേഹത്തിന് അരികില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. രാവിലെ നാട്ടുകാര്‍ കാണുമ്പോള്‍ ഇയാള്‍ മൃതദേഹത്തിന് അടുത്ത് കിടന്ന് ഉറങ്ങുകയായിരുന്നു. ഇയാള്‍ക്കൊപ്പം മദ്യപിച്ച രണ്ടുപേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

Next Story

RELATED STORIES

Share it