Kerala

കെ​ട്ടി​ടത്തിന് മുകളിലേക്ക് മണ്ണ് ഇ​ടി​ഞ്ഞുവീ​ണ് ര​ണ്ടുപേ​ർ മ​രി​ച്ചു

ആന പരിപാലന കേന്ദ്രത്തിലെ പാപ്പാന്‍മാരായ ശ്രീ​രാ​മ​പു​രം സ്വ​ദേ​ശി രഞ്ജിത്ത്, ക​ല്ല​റ സ്വ​ദേ​ശി ചന്തു എന്നിവരാണ് മരിച്ചത്.

കെ​ട്ടി​ടത്തിന് മുകളിലേക്ക് മണ്ണ് ഇ​ടി​ഞ്ഞുവീ​ണ് ര​ണ്ടുപേ​ർ മ​രി​ച്ചു
X

കൊല്ലം:​ പാരി​പ്പ​ള്ളി​യി​ൽ കെ​ട്ടി​ടത്തിന് മുകളിലേക്ക് മണ്ണ് ഇ​ടി​ഞ്ഞ് വീ​ണ് ര​ണ്ടുപേ​ർ മ​രി​ച്ചു. പരവൂർ പുത്തൻകുളത്ത് കെട്ടിടത്തിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ആന പരിപാലന കേന്ദ്രത്തിലെ പാപ്പാന്‍മാരായ ശ്രീ​രാ​മ​പു​രം സ്വ​ദേ​ശി രഞ്ജിത്ത്, ക​ല്ല​റ സ്വ​ദേ​ശി ചന്തു എന്നിവരാണ് മരിച്ചത്.

ഇന്ന് പുലർച്ചെ മൂന്നോടെയാണ് അപകടം. ശക്തമായ മഴയിൽ ഇവര്‍ താമസിക്കുന്ന കെട്ടിടത്തിലേക്കാണ് മണ്ണിടിഞ്ഞു വീണത്. അ​പ​ക​ട​ത്തി​ൽ രണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇവരെ ഓടിക്കൂടിയ നാട്ടുകാർ രക്ഷപ്പെടുത്തി സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രാ​ൾ പ​രി​ക്കേ​ൽ​ക്കാ​തെ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. മരിച്ചവരുടെ മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it