എന്‍എസ്എസുമായി ശത്രുതയില്ല; സഹകരിക്കാന്‍ തയ്യാറെന്ന് കോടിയേരി
ശബരിമല യുവതി പ്രവേശന വിഷയത്തിലുള്‍പ്പടെ എന്‍എസ്എസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലാണ് നിലപാട് മയപ്പെടുത്തി കോടിയേരി രംഗത്തുവന്നത്. നേരത്തെ കടുത്ത വിമര്‍ശനങ്ങളാണ് കോടിയേരി എന്‍എസ്എസിനെതിരേ ഉയര്‍ത്തിയത്.

തിരുവനന്തപുരം: എന്‍എസ്എസുമായി സഹകരിക്കാന്‍ തയ്യാറെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍എസ്എസിനെ ഇടതുമുന്നണിയോ, സിപിഎമ്മോ ശത്രുവായി കാണുന്നില്ല. എന്‍എസ്എസിലെ ഭൂരിഭാഗം അംഗങ്ങളും ഇടതുമുന്നണിക്കൊപ്പമാണ് നില്‍ക്കുന്നത്. എന്‍എസ്എസ് അടക്കം സമുദായ സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു. ശബരിമല യുവതി പ്രവേശന വിഷയത്തിലുള്‍പ്പടെ എന്‍എസ്എസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലാണ് നിലപാട് മയപ്പെടുത്തി കോടിയേരി രംഗത്തുവന്നത്. നേരത്തെ കടുത്ത വിമര്‍ശനങ്ങളാണ് കോടിയേരി എന്‍എസ്എസിനെതിരേ ഉയര്‍ത്തിയത്.
സംസ്ഥാനത്ത് ഇപ്പോള്‍ ഇടത് തരംഗമാണെന്നാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ഇടത് മുന്നണിക്ക് വലിയ ആത്മവിശ്വാസമാണ് ഇത്തരം ഫലങ്ങള്‍ നല്‍കുന്നത്. സര്‍വെ റിപോര്‍ട്ടുകള്‍ എതിരായിരുന്ന മുന്‍കാലങ്ങളിലും വന്‍ വിജയം നേടിയ ചരിത്രമാണ് ഇടത് മുന്നണിക്ക് ഉള്ളതെന്ന് കോടിയേരി ഓര്‍മ്മിപ്പിച്ചു. ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം സ്ഥാനാര്‍ത്ഥി നിര്‍ണയും സംബന്ധിച്ച ശുഭ വാര്‍ത്ത വരും. യുഡിഎഫിലെ ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസ് എമ്മില്‍ രണ്ടാമതൊരു സീറ്റിനായി പി ജെ ജോസഫ് നടത്തുന്ന കലാപം വിജയത്തിലെത്തില്ലെന്നും കോടിയേരി വ്യക്തമാക്കി.
RELATED STORIES
കോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു
29 March 2023 2:13 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില്‍ മസ്ജിദുകളും ദര്‍ഗകളും...
29 March 2023 9:55 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTകര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല്‍ 13ന്
29 March 2023 8:02 AM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMT