Kerala

കൊച്ചിയില്‍ സ്ത്രീധത്തിന്റെ പേരില്‍ യുവതിയെയും പിതാവിനെയം മര്‍ദ്ദിച്ച കേസ്; ഭര്‍ത്താവിനെയും പിതാവിനെയും അറസ്റ്റു ചെയ്തു

യുവതിയുടെ ഭര്‍ത്താവ് എറണാകുളം പച്ചാളം സ്വദേശി ജിപ്‌സണ്‍, ജിപ്‌സന്റെ പിതാവ് പീറ്റര്‍ എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലിസ് അറസ്റ്റു ചെയ്തത്. ജിപ്‌സന്റെ ഭാര്യയും എറണാകുളം ചക്കരപറമ്പ് സ്വദേശിനിയുമായ ഡയാനയുടെയും പിതാവ് ജോര്‍ജ്ജിന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും പോലിസ് അറസ്റ്റു ചെയ്തതിരിക്കുന്നത്

കൊച്ചിയില്‍ സ്ത്രീധത്തിന്റെ പേരില്‍ യുവതിയെയും പിതാവിനെയം മര്‍ദ്ദിച്ച കേസ്; ഭര്‍ത്താവിനെയും പിതാവിനെയും അറസ്റ്റു ചെയ്തു
X

കൊച്ചി: കൊച്ചിയില്‍ സ്തീധനത്തിന്റെ പേരില്‍ യുവതിയെയും പിതാവിനെയും ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ യുവതിയുടെ ഭര്‍ത്താവിനെയും പിതാവിനെയും പോലിസ് അറസ്റ്റു ചെയ്തു. യുവതിയുടെ ഭര്‍ത്താവ് എറണാകുളം പച്ചാളം സ്വദേശി ജിപ്‌സണ്‍, ജിപ്‌സന്റെ പിതാവ് പീറ്റര്‍ എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലിസ് അറസ്റ്റു ചെയ്തത്. ജിപ്‌സന്റെ ഭാര്യയും എറണാകുളം ചക്കരപറമ്പ് സ്വദേശിനിയുമായ ഡയാനയുടെയും പിതാവ് ജോര്‍ജ്ജിന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും പോലിസ് അറസ്റ്റു ചെയ്തതിരിക്കുന്നത്.

ഇവരെ പോലിസ് ചോദ്യം ചെയ്തു വരികയാണ്.വിവാഹത്തിന് സ്ത്രീധനമായി നല്‍കിയ സ്വര്‍ണം ജിപ്‌സണ്‍ ആവശ്യപ്പെട്ടെങ്കിലും ഡയാന ഇത് നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ക്രൂരമായ മര്‍ദ്ദനം ആരംഭിച്ചതെന്ന് ഡയാന നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഡയാനയെ ക്രൂരമായി മര്‍ദ്ദിച്ചത് ചോദിക്കാന്‍ ചെന്ന് ജോര്‍ജ്ജിനെയും ഇവര്‍ ക്രൂരമായി മര്‍ദ്ദിക്കകുയും ജോര്‍ജ്ജിന്റെ കാല് തല്ലിയൊടിക്കുകയുമായിരുന്നു.

തുടര്‍ന്ന് ആദ്യം പോലിസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പോലിസ് കാര്യമായി അന്വേഷണം നടത്തിയിരുന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുകയും പ്രതിഷേധം ശക്തമാക്കുയും മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് വാര്‍ത്ത വരികയും ചെയ്തിരുന്നു. തുടര്‍ന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ക്കും ഡയാനയും ആക്ഷന്‍ കൗണ്‍സിലും പരാതി നല്‍കുയും ചെയ്തിരുന്നു. ഇതിനൊടുവിലാണ് ഇരുവരെയും പോലിസ് അറസ്റ്റു ചെയ്തിരിക്കുന്നത്.

Next Story

RELATED STORIES

Share it