- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊച്ചി മെട്രോ രണ്ടാം ഘട്ടം: ഡ്രോണ്‍ സര്‍വ്വേ തുടങ്ങി
ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷന്‍ മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പദ്ധതിയുടെ പാതയിലാണ് ഡ്രോണ്‍ സര്‍വ്വേ നടക്കുക

കൊച്ചി: കൊച്ചി മെട്രോ റെയില്‍ രണ്ടാം ഘട്ടത്തിന്റെ പ്രാരംഭ നടപടികളുടെ ഭാഗമായുള്ള ഡ്രോണ്‍ സര്‍വ്വേ ആരംഭിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷന്‍ മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പദ്ധതിയുടെ പാതയിലാണ് ഡ്രോണ്‍ സര്‍വ്വേ നടക്കുക. മെട്രോ അലൈന്‍മെന്റിന്റെ സൂക്ഷ്മ ക്രമീകരണത്തിനായാണ് പ്രധാനമായും സര്‍വ്വേ നടത്തുന്നത്. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം കടന്നുപോകുന്ന മേഖലകളിലെ ഭൂപ്രകൃതിയില്‍ കഴിഞ്ഞ ഏതാനും നാളുകളായി വന്നിരിക്കുന്ന മാറ്റങ്ങള്‍ മനസ്സിലാക്കുകയാണ് സര്‍വ്വേയുടെ ലക്ഷ്യം. രണ്ടാം ഘട്ടത്തിലുളള നോണ്‍ മോട്ടോറൈസ്ഡ് ട്രാന്‍സ്‌പോട്ട് പദ്ധതികളും ഫസ്റ്റ് ആന്‍ഡ് ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റി പദ്ധതികളും തയ്യാറാക്കുന്നതിനായി സര്‍വ്വേ സഹായകരമാകും.
കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടതിന് കഴിഞ്ഞയാഴ്ച്ച കേന്ദ്ര മന്ത്രിസഭ അംഗീകാരം ലഭിച്ചിരുന്നു. പ്രൊജക്റ്റ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സിയെ കണ്ടെത്തുന്നതിനായുള്ള ടെന്‍ഡര്‍ കെഎംആര്‍എല്‍ ഈ ആഴ്ച്ച പ്രസിദ്ധീകരിക്കും. രണ്ടാം ഘട്ടത്തിന്റെ ജിയോടെക്‌നിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഒക്ടോബര്‍ ആദ്യവാരം തുടങ്ങുവാനാണ് തീരുമാനം. കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള റോഡ് വീതി കൂട്ടുന്നതടക്കമുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
പാലാരിവട്ടം ജംഗ്ഷന്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെ റോഡ് വീതി കൂട്ടുന്ന ജോലികള്‍ 75 ശതമാനം പൂര്‍ത്തിയായി. സ്‌റ്റേഷനുകള്‍ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കായുള്ള ഭരണാനുമതി സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നല്‍കുമെന്നാണ് പ്രതീക്ഷ. നിര്‍മ്മാണ ടെന്‍ഡര്‍ നവംബര്‍ അവസാനത്തോടെയോ ഡിസംബര്‍ ആദ്യവാരമോ ക്ഷണിക്കും. രണ്ടാം ഘട്ടത്തിന്റെ നിര്‍മ്മാണം 2023 ജനുവരി അവസാനത്തോടെ തുടങ്ങാനാകുമെന്നാണ് കെഎംആര്‍എല്ലിന്റെ പ്രതീക്ഷ.
RELATED STORIES
കൊയിലാണ്ടിയില്‍ നിര്‍മാണത്തിലിരുന്ന പാലത്തിന്റെ ബീം തകര്‍ന്നു
14 Aug 2025 2:34 PM GMT'ആരെയും വെറുതെ വിടില്ല'; കൊലവിളിയുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി...
14 Aug 2025 11:23 AM GMTനടി മിനു മുനീര്‍ പോലിസ് കസ്റ്റഡിയില്‍
14 Aug 2025 11:15 AM GMTഅനധികൃത സ്വത്ത് സമ്പാദനക്കേസ്; എം ആര് അജിത് കുമാറിന് ക്ലീന്‍ചീറ്റ്...
14 Aug 2025 7:54 AM GMTതിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ്
14 Aug 2025 7:11 AM GMTതിരുത്തലുകള്‍ ജനാധിപത്യത്തില്‍ വളരെ പ്രധാനപ്പെട്ടത്; ഗവേഷക...
14 Aug 2025 6:42 AM GMT