Kerala

കൊച്ചി കോര്‍പറേഷന്‍ സ്ഥിരം സമിതി: ആറെണ്ണത്തില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം; ഒരെണ്ണത്തില്‍ യുഡിഎഫ്

ധനകാര്യം, വികസനം, ക്ഷേമം, വിദ്യാഭ്യസം കായികം, ആരോഗ്യം, നഗരാസൂത്രണം എന്നീ സ്ഥിരം സമതികളാണ് എല്‍.ഡി.എഫ് കരസ്ഥമാക്കിയത്. മാരമത്ത് സ്ഥിരം സമതിയില്‍ യു.ഡി.എഫ് ഭൂരിപക്ഷം നേടി. എന്നാല്‍ നികുതി അപ്പീല്‍കാര്യ സ്ഥിരം സമതിയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ഇവിടെ ബിജെപി ഏറ്റവുംവലിയ ഒറ്റക്കക്ഷിയായി

കൊച്ചി കോര്‍പറേഷന്‍ സ്ഥിരം സമിതി: ആറെണ്ണത്തില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം; ഒരെണ്ണത്തില്‍ യുഡിഎഫ്
X

കൊച്ചി: കൊച്ചി കോര്‍പറേഷനിലേക്ക് നടന്ന സ്ഥിരംസമതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ഇതോടെ ഏട്ട് സ്ഥിരംസമതികളില്‍ ആറെണ്ണത്തില്‍ എല്‍.ഡി.എഫും, ഒരെണ്ണത്തില്‍ യു.ഡി.എഫും ഭൂരിപക്ഷം നേടി. നികുതി അപ്പീല്‍ സമതിയില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ധനകാര്യം, വികസനം, ക്ഷേമം, വിദ്യാഭ്യസം കായികം, ആരോഗ്യം, നഗരാസൂത്രണം എന്നീ സ്ഥിരം സമതികളാണ് എല്‍ഡിഎഫ് കരസ്ഥമാക്കിയത്.

മാരമത്ത് സ്ഥിരം സമതിയില്‍ യു.ഡി.എഫ് ഭൂരിപക്ഷം നേടി. എന്നാല്‍ നികുതി അപ്പീല്‍കാര്യ സ്ഥിരം സമതിയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ഇവിടെ ബിജെപി ഏറ്റവുംവലിയ ഒറ്റക്കക്ഷിയായി. ബിജെപി നാല്, യു.ഡി.എഫ് മൂന്ന്, എല്‍.ഡി.എഫ് രണ്ട് എന്നിങ്ങിനെയാണ് കക്ഷിനില. ഇതോടം 23ന് നടക്കുന്ന സ്ഥിരം സമതി അധ്യക്ഷന്‍മാരുടെ തെരഞ്ഞെടുപ്പില്‍ നികുതി അപ്പീല്‍കാര്യ സ്ഥിരം സമതിയില്‍ എല്‍ഡിഎഫ്, യുഡിഎഫ് തീരുമാനങ്ങള്‍ നിര്‍ണായകമാകും.

തങ്ങള്‍ എന്തായാലും മത്സരിക്കുമെന്നും ബിജെപിയെ ഒഴിവാക്കാന്‍ എല്‍.ഡി.എഫിന് താത്പര്യമുണ്ടെങ്കില്‍ തങ്ങള്‍ക്ക് പിന്‍തുണ തരട്ട എന്ന നിലപാടിലാണ് യുഡിഎഫ് നേതൃത്വം. മത്സരിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടുന്നവര്‍ വിജയിക്കട്ടെയെന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ പറയുന്നത്.

Next Story

RELATED STORIES

Share it