Kerala

മുറിച്ചുണ്ട്, അണ്ണാക്ക് ശസ്ത്രക്രിയാ വിദഗ്ദ്ധരുടെ ദേശിയ സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കം

വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ചുണ്ടിലെയും അണ്ണാക്കിലേയും പിളര്‍പ്പ് ചികില്‍സിക്കുന്ന പ്ലാസ്റ്റിക് സര്‍ജന്മാര്‍, ഓര്‍ത്തോഡോണ്ടിസ്റ്റുകള്‍, മാക്‌സിലോഫേഷ്യല്‍ സര്‍ജന്മാര്‍, ഒട്ടോറിനോളറിംഗോളജിസ്റ്റുകള്‍, സ്പീച്ച് പാത്തോളജിസ്റ്റുകള്‍ എന്നിവര്‍ ഒന്നു ചേരുന്ന പ്രത്യേക സമ്മേളനമാണിത്

മുറിച്ചുണ്ട്, അണ്ണാക്ക് ശസ്ത്രക്രിയാ വിദഗ്ദ്ധരുടെ ദേശിയ സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കം
X

കൊച്ചി: ഇന്ത്യന്‍ സൊസൈറ്റി ഓഫ് ക്ലെഫ്റ്റ് ലിപ്, പാലേറ്റ് ആന്‍ഡ് ക്രാനിയോ ഫേഷ്യല്‍ അനോമലീസിന്റെ ( ISCLPCA ) വാര്‍ഷിക സമ്മേളനം കൊച്ചിയില്‍ ആരംഭിച്ചു.വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ചുണ്ടിലെയും അണ്ണാക്കിലേയും പിളര്‍പ്പ് ചികില്‍സിക്കുന്ന പ്ലാസ്റ്റിക് സര്‍ജന്മാര്‍, ഓര്‍ത്തോഡോണ്ടിസ്റ്റുകള്‍, മാക്‌സിലോഫേഷ്യല്‍ സര്‍ജന്മാര്‍, ഒട്ടോറിനോളറിംഗോളജിസ്റ്റുകള്‍, സ്പീച്ച് പാത്തോളജിസ്റ്റുകള്‍ എന്നിവര്‍ ഒന്നു ചേരുന്ന പ്രത്യേക സമ്മേളനമാണിത്.മൂന്ന് ദിവസത്തെ ശാസ്ത്ര പരിപാടിയില്‍ ചുണ്ടിന്റെയും അണ്ണാക്കിന്റെ പിളര്‍പ്പ് സംബന്ധിച്ച നൂതന ശാസ്ത്ര ഗവേഷണങ്ങള്‍, ചികില്‍സാ രീതികള്‍, മള്‍ട്ടി ഡിസിപ്ലിനറി സമീപനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യും.

ഋഷിരാജ് സിംഗ് സമ്മേളനം ഉദ്ഘാടനം ചെയ്തു.ചുണ്ടിനും മേണയ്ക്കും, അണ്ണാക്കിനും വിള്ളലും അപാകതകളും ഉള്ള കുട്ടികളെ എത്രയും പെട്ടന്ന് ചികില്‍സയ്ക്ക് വിധേയമാക്കാന്‍ വേണ്ട നടപടികളും ബോധവല്‍ക്കരണ പരിപാടികളും ആരോഗ്യമേഖല നടപ്പിലാക്കണമെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു.ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ ഉള്ള വൈകല്യത്തില്‍ ഒതുങ്ങുന്ന ഒന്നല്ല ഇത്. കുട്ടികളുടെ പഠനത്തെയും സ്‌കൂള്‍ ജീവിതത്തെയും വ്യക്തിത്വ വികസനത്തെയും ബാധിക്കുന്നതു കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.ഐഎസ്‌സിഎല്‍പിസിഎ പ്രസിഡന്റ് ഡോ.കൃഷ്ണമൂര്‍ത്തി ബോണന്തായ അധ്യക്ഷത വഹിച്ചു.

ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ.ആര്‍ ജയകുമാര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. പ്രമോദ് സുബാഷ്, ഡോ. അതുല്‍ പരാശര്‍, ഡോ. ഗുല്‍നാര്‍ അദേന്‍വാല, മംമ്ത കരോള്‍, എപിഎസ്‌ഐ പ്രസിഡന്റ ഡോ. രവി മഹാജന്‍, ഡോ. എഒഎംഎസ്‌ഐ പ്രസിഡന്റ് മഞ്ജുനാഥ് റായി, ഡോ.സുഹാസ് ഉദയകുമാരന്‍, ഡോ.രൂപ നാഗരാജന്‍ സംസാരിച്ചു.ചുണ്ട് അണ്ണാക്ക് വിള്ളല്‍, എന്നിവയുടെ ശാസ്ത്രീയ വശങ്ങള്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. പ്രമോദ് സുബാഷ് വിശദീകരിച്ചു. വിടവ് മൂക്കിന്റെ അടിഭാഗത്തിന് അപ്പുറത്തേക്ക് വ്യാപിക്കുന്നതും മുകളിലെ താടിയെല്ലിന്റെ അസ്ഥികള്‍ ഉള്‍ക്കൊള്ളുന്നതുമായ പ്രശനങ്ങളും കണ്ടുവരുന്നു.

'ചുണ്ടും അണ്ണാക്കും വെവ്വേറെയാണ് വികസിക്കുന്നത്.അതിനാല്‍, പിളര്‍ന്ന അണ്ണാക്കില്ലാതെ പിളര്‍ന്ന ചുണ്ട്, പിളര്‍ന്ന ചുണ്ടില്ലാതെ പിളര്‍ന്ന അണ്ണാക്ക്, അല്ലെങ്കില്‍ രണ്ട് അവസ്ഥകളും ഒരുമിച്ച് എന്നിവയും സംഭവിക്കാമെന്ന് അദ്ദേഹം പറഞ്ഞു.ഇത്തരം അപാകതകള്‍ വിലയിരുത്തുന്നതിനും ചികിത്സിക്കുന്നതിനുമായി ലോകമെമ്പാടുമുള്ള മികച്ച രീതികള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, പ്രോട്ടോക്കോളുകള്‍ എന്നിവയും ചര്‍ച്ചാ വിഷയമാകുമെന്നും ഡോ. പ്രമോദ് സുബാഷ് പറഞ്ഞു.സമ്മേളനത്തിന്റെ ആദ്യ ദിവസം പാലറ്റ്, ലിപ് റിപ്പയര്‍, ആല്‍വിയോളാര്‍ ബോണ്‍ ഗ്രാഫ്റ്റ്, ഓസ്റ്റിയോടോമി, റിനോപ്ലാസ്റ്റി, സ്പീച്ച് തെറാപ്പി എന്നിവയില്‍ പ്രധാനപ്പെട്ട സെഷനുകള്‍ നടന്നു. ക്രാനിയോ ഫേഷ്യല്‍ ഓര്‍ത്തോഡോണ്ടിക്‌സ്, ഫേഷ്യല്‍, ഇയര്‍ റീകണ്‍സ്ട്രക്ഷന്‍ എന്നിവയില്‍ പ്രത്യേക സെഷനുകളും നടക്കുന്നു. അഞ്ഞൂറിലധികം വിദഗ്ദ്ധ ഡോക്ടര്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

Next Story

RELATED STORIES

Share it