Kerala

പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ കൃത്യമായ മറുപടി നല്‍കിയില്ല; ധനമന്ത്രി രാജിവയ്ക്കണമെന്ന് ചെന്നിത്തല

ഒരു സര്‍ക്കാരിനും ഭരണഘടനയ്ക്ക് അതീതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. കിഫ്ബിയിലൂടെ വിദേശത്തുനിന്ന് കടമെടുത്തതും നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതിന് മുമ്പ് സിഎജി റിപോര്‍ട്ട് ചോര്‍ത്തിയതും ഐസക് ചെയ്ത ഗുരുതരമായ തെറ്റാണ്. ഈ രണ്ട് തെറ്റുകളും ഐസക് ബോധപൂര്‍വം ചെയ്തതാണ്.

പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ കൃത്യമായ മറുപടി നല്‍കിയില്ല; ധനമന്ത്രി രാജിവയ്ക്കണമെന്ന് ചെന്നിത്തല
X

തിരുവനന്തപുരം: ഭരണഘടനാ ലംഘനം നടത്തിയ ധനമന്ത്രി തോമസ് ഐസക്കിന് ഒരുനിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിഎജി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മന്ത്രി രാജിവച്ചൊഴിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കിഫ്ബി വിഷയത്തില്‍ നല്‍കിയ അടിയന്തരപ്രമേയം തള്ളിയതിനെത്തുടര്‍ന്ന് നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിഎജി റിപോര്‍ട്ട് അതീവ ഗൗരവതരമാണ്. ധനമന്ത്രി സിഎജിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്.

സിഎജിയുടെ കണ്ടെത്തല്‍ സംസ്ഥാനത്ത് ഗുരുതമായ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കി. അതുകൊണ്ടാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍, പ്രതിപക്ഷം ചോദിച്ച ഒരു ചോദ്യങ്ങള്‍ക്കും നീതിപൂര്‍വമായ മറുപടി മന്ത്രി പറഞ്ഞില്ല. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്. മന്ത്രിയുടെ നടപടി ജനാധിപത്യവിരുദ്ധമാണ്. അതുകൊണ്ടാണ് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയതെന്നും ചെന്നിത്തല പറഞ്ഞു. ഭരണഘടനയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ ഭരണഘടന ലംഘിക്കുകയും കേന്ദ്രസര്‍ക്കാരിന്റെ അധികാരത്തില്‍ കടന്നുകയറുകയും ചെയ്തിരിക്കുകയാണെന്ന് സിഎജി വളരെ വ്യക്തമായി കണ്ടെത്തി.

ഒരു സര്‍ക്കാരിനും ഭരണഘടനയ്ക്ക് അതീതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. കിഫ്ബിയിലൂടെ വിദേശത്തുനിന്ന് കടമെടുത്തതും നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതിന് മുമ്പ് സിഎജി റിപോര്‍ട്ട് ചോര്‍ത്തിയതും ഐസക് ചെയ്ത ഗുരുതരമായ തെറ്റാണ്. ഈ രണ്ട് തെറ്റുകളും ഐസക് ബോധപൂര്‍വം ചെയ്തതാണ്. മസാല ബോണ്ടുകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് അറിയാത്ത ആളല്ല ധനമന്ത്രി. നിയമസഭയില്‍ വയ്ക്കുന്നതിന് മുമ്പ് സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിക്കൊടുത്ത സംഭവം എത്തിക്‌സ് കമ്മിറ്റിയല്ല മറ്റേത് കമ്മിറ്റി ന്യായീകരിക്കാന്‍ ശ്രമിച്ചാലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it