Kerala

ഒരു വയസുകാരനെ തട്ടിക്കൊണ്ട് പോവാൻ ശ്രമം; പോലിസ് അന്വേഷണം വ്യാപിപ്പിച്ചു

പട്ടാപ്പകൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന ഒരു വയസ്സുകാരനെയാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതെന്നാണ് പരാതി. സംസാര ശേഷിയില്ലാത്ത അമ്മയെ കത്തി കാട്ടി പേടിപ്പിച്ച് പ്രതികൾ രക്ഷപ്പെട്ടതായും പരാതിയിൽ പറയുന്നു.

ഒരു വയസുകാരനെ തട്ടിക്കൊണ്ട് പോവാൻ ശ്രമം; പോലിസ് അന്വേഷണം വ്യാപിപ്പിച്ചു
X

തിരുവനന്തപുരം: തമലത്ത് കുട്ടിയെ തട്ടിക്കൊണ്ട് പോവാൻ ശ്രമിച്ചെന്ന പരാതിയിൽ കരമന പോലിസ് കേസെടുത്ത് അന്വേേഷണം ആരംഭിച്ചു. പട്ടാപ്പകൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന ഒരു വയസ്സുകാരനെയാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതെന്നാണ് പരാതി. സംസാര ശേഷിയില്ലാത്ത അമ്മയെ കത്തി കാട്ടി പേടിപ്പിച്ച് പ്രതികൾ രക്ഷപ്പെട്ടതായും പരാതിയിൽ പറയുന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിക്ക് അമ്മയും കുഞ്ഞും മാത്രം വീട്ടിലുള്ളപ്പോഴാണ് സംഭവം. കുളിമുറിയിൽ നിന്ന് ഇറങ്ങി വന്നപ്പോൾ രണ്ട് പേര് ചേർന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുന്നത് കണ്ടതായി മാതാവ് പരാതിയിൽ പറയുന്നു. ഉടൻ തന്നെ കുട്ടിയെ പിടിച്ച് വലിച്ചെങ്കിലും അക്രമികളിൽ ഒരാൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി. പിടി വിടാതായതോടെ മതിലിന്‍റെ മറുവശത്ത് ഉണ്ടായിരുന്ന മറ്റൊരു മുളകുപ്പൊടി എറിഞ്ഞു രക്ഷപ്പെട്ടതായും മാതാവ് പോലിസിന് നൽകിയ മൊഴിയിൽ പറയുന്നു.

Next Story

RELATED STORIES

Share it