Kerala

പാചകവാതക വിലവര്‍ധന: ശയനപ്രദക്ഷിണവും പ്രതിഷേധ ധര്‍ണയും നടത്തി ഹോട്ടലുടമകള്‍

കേരള ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍സെക്രട്ടറി ജി ജയപാല്‍ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു. പാചക വാതക വിലവര്‍ധനവ് പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ലമെന്റ് മാര്‍ച്ച് അടക്കമുള്ള ശക്തമായ സമരങ്ങള്‍ സംഘടന നടത്തുമെന്ന് അദ്ദേഹം അറിയിച്ചു

പാചകവാതക വിലവര്‍ധന: ശയനപ്രദക്ഷിണവും പ്രതിഷേധ ധര്‍ണയും നടത്തി ഹോട്ടലുടമകള്‍
X

കൊച്ചി: പാചകവാതക വില വര്‍ധനവില്‍ പ്രതിഷേധിച്ച് കേരള ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ ഓള്‍കേരള കാറ്ററേഴ്‌സ് അസോസിയേഷനും സംയുക്തമായി പനമ്പള്ളി നഗര്‍ ഐഒസി ഓഫീസിനു മുന്നില്‍ ശയനപ്രദക്ഷിണവും പ്രതിഷേധ ധര്‍ണയും നടത്തി. കേരള ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍സെക്രട്ടറി ജി ജയപാല്‍ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു.

പാചക വാതക വിലവര്‍ധനവ് പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ലമെന്റ് മാര്‍ച്ച് അടക്കമുള്ള ശക്തമായ സമരങ്ങള്‍ സംഘടന നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. 2000 രൂപയ്ക്ക് മുകളിലേക്ക് വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില വര്‍ധിച്ചതിനാല്‍ സംസ്ഥാനത്തെ ഭൂരിഭാഗം ഹോട്ടലുകളും കാറ്ററിംഗ് യൂനിറ്റുകളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. അവശ്യസാധനങ്ങളുടെ വില വര്‍ധനവും ഹോട്ടല്‍ വ്യവസായത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പ്രിന്‍സ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. കെഎച്ച്ആര്‍എ ജില്ലാപ്രസിഡന്റ് അസീസ്, ജില്ലാ സെക്രട്ടറി ടി ജെ മനോഹരന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് സി. ജെ. ചാര്‍ളി, സംസ്ഥാന സെക്രട്ടറി വി ടി ഹരിഹരന്‍, ജില്ലാ ഖജാന്‍ജി വി എ അലി, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ്് സി കെ അനില്‍, എകെസിഎ. സംസ്ഥാന രക്ഷാധികാരി വി കെ വര്‍ഗീസ്, സംസ്ഥാന വര്‍ക്കിംഗ് ജനറല്‍സെക്രട്ടറി റോബിന്‍ പോള്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഫ്രെഡി സംസാരിച്ചു. ധര്‍ണയ്ക്ക് മുന്നോടിയായി കെഎച്ച്ആര്‍എ. സംസ്ഥാന ജില്ലാ നേതാക്കളും, എകെസിഎ. ഭാരവാഹികളും ഐഒസി ഓഫീസിനു മുന്നില്‍ പാചക വാതക വിലവര്‍ധനവിനെതിരെ ശയനപ്രദക്ഷിണം ചെയ്ത് പ്രതിഷേധിച്ചു.

Next Story

RELATED STORIES

Share it