കെവിന്‍ വധക്കേസ്: ആറ് സാക്ഷികളെ ഇന്ന് വിസ്തരിക്കും

ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയ തഹസില്‍ദാര്‍ കോടതിയില്‍ ഹാജരായി മൊഴി നല്‍കും. പിന്നാക്ക വിഭാഗത്തില്‍പ്പെട്ട കെവിനെ വിവാഹം ചെയ്താല്‍ അഭിമാനം നഷ്ടപ്പെടുമെന്ന് പിതാവ് പറഞ്ഞതായി നീനു വിചാരണക്കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

കെവിന്‍ വധക്കേസ്: ആറ് സാക്ഷികളെ ഇന്ന് വിസ്തരിക്കും

കോട്ടയം: കെവിന്‍ വധക്കേസില്‍ ഇന്ന് ആറ് സാക്ഷികളെക്കൂടി വിസ്തരിക്കും. കെവിന്റെ ജാതി തെളിയിക്കുന്ന രേഖകളുടെ പരിശോധന ഉള്‍പ്പടെയാണ് ഇന്ന് നടക്കുക. ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയ തഹസില്‍ദാര്‍ കോടതിയില്‍ ഹാജരായി മൊഴി നല്‍കും. പിന്നാക്ക വിഭാഗത്തില്‍പ്പെട്ട കെവിനെ വിവാഹം ചെയ്താല്‍ അഭിമാനം നഷ്ടപ്പെടുമെന്ന് പിതാവ് പറഞ്ഞതായി നീനു വിചാരണക്കോടതിയില്‍ മൊഴി നല്‍കിയിരുന്നു. കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന പ്രോസിക്യൂഷന്റെ വാദത്തിന് ബലം നല്‍കുന്ന രേഖയുടെ ആധികാരികതയിലാണ് തഹസില്‍ദാര്‍ വ്യക്തത നല്‍കുക.

പുനലൂര്‍ ചാലിയേക്കര സ്വദേശികളും പ്രതികളുടെ സുഹൃത്തുക്കളുമായ അഞ്ചുപേരെ കൂടി ഇന്ന് വിസ്തരിക്കും. അതേസമയം, വിചാരണയ്ക്കിടെ പ്രതികള്‍ക്കെതിരേ മൊഴി നല്‍കിയ അഞ്ച് സാക്ഷികള്‍ നേരത്തെ കൂറുമാറിയിരുന്നു. രണ്ടാം പ്രതി നിയാസിന്റെ അയല്‍വാസികളായ സുനീഷ്, മുനീര്‍, എട്ടാംപ്രതി നിഷാദിന്റെ അയല്‍വാസി 98ാം സാക്ഷി സുലൈമാന്‍, 27ാം സാക്ഷി പമ്പ് ജീവനക്കാരന്‍ അലന്‍, 28ാം സാക്ഷി എബിന്‍ പ്രദീപ് എന്നിവരാണ് പ്രതികള്‍ക്ക് അനുകൂലമായി മൊഴി നല്‍കിയത്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിസ്താരം നടക്കുന്നത്.

RELATED STORIES

Share it
Top