കെവിന്‍ വധക്കേസ്: രണ്ട് സാക്ഷികള്‍കൂടി കൂറുമാറി; മഹസര്‍ സാക്ഷികളെ വിസ്തരിക്കും
27ാം സാക്ഷി അലന്‍, 98ാം സാക്ഷി സുലൈമാന്‍ എന്നിവരാണ് പ്രതികള്‍ക്ക് അനുകൂലമായി മൊഴി മാറ്റിയത്. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം അഞ്ചായി. എട്ടാംപ്രതി നിഷാദിന്റെ അയല്‍വാസിയാണ് സുലൈമാന്‍. കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ പ്രതികളെത്തിയ പമ്പിലെ ജീവനക്കാരനാണ് അലന്‍.
കോട്ടയം: കെവിന്‍ വധക്കേസ് വിചാരണയ്ക്കിടെ പ്രതികള്‍ക്കെതിരേ മൊഴി നല്‍കിയ രണ്ട് സാക്ഷികള്‍കൂടി കൂറുമാറി. 27ാം സാക്ഷി അലന്‍, 98ാം സാക്ഷി സുലൈമാന്‍ എന്നിവരാണ് പ്രതികള്‍ക്ക് അനുകൂലമായി മൊഴി മാറ്റിയത്. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം അഞ്ചായി. എട്ടാംപ്രതി നിഷാദിന്റെ അയല്‍വാസിയാണ് സുലൈമാന്‍. കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ പ്രതികളെത്തിയ പമ്പിലെ ജീവനക്കാരനാണ് അലന്‍.
കേസില്‍ ഇന്നലെയും രണ്ട് സാക്ഷികള്‍ കൂറുമാറിയിരുന്നു. രണ്ടാം പ്രതി നിയാസിന്റെ അയല്‍വാസികളായ സുനീഷ്, മുനീര്‍ എന്നിവരാണ് പ്രതികള്‍ക്ക് അനുകൂലമായി മൊഴി നല്‍കിയത്. കഴിഞ്ഞ ജൂണ്‍ ഏഴിന് നിയാസിന്റെ വീട്ടില്‍ പോലിസ് തെളിവെടുപ്പ് നടത്തിയപ്പോള്‍ സാക്ഷികളായിരുന്നു മൊഴിമാറ്റിയ സനീഷും മുനീറും. തെളിവെടുപ്പിനിടെ നിയാസ് തന്റെ മൊബൈല്‍ വീട്ടില്‍ നിന്നെടുത്ത് പോലിസിന് കൈമാറി. ഇക്കാര്യങ്ങള്‍ സനീഷും മുനീറും ഉദ്യോഗസ്ഥന് മൊഴിയായി നല്‍കിയിരുന്നു. എന്നാല്‍, കോടതിയില്‍ വിവാദത്തിനിടെ ഇരുവരും മൊഴി നിഷേധിച്ചു. പോലിസ് എന്തിനാണ് നിയാസിന്റെ വീട്ടിലെത്തിയതെന്ന് അറിയില്ലെന്നും നിയാസ് മൊബൈല്‍ ഫോണ്‍ പോലിസിന് കൈമാറുന്നത് കണ്ടില്ലെന്നും ഇരുവരും കോടതിയില്‍ പറഞ്ഞു.
പോലിസ് ഉദ്യോഗസ്ഥര്‍ ചില പേപ്പറുകളില്‍ ഒപ്പിട്ടുവാങ്ങുകയായിരുന്നുവെന്നും പേപ്പറില്‍ എഴുതിയിരുന്ന കാര്യങ്ങളെക്കുറിച്ച് അറിയില്ലെന്നുമാണ് ഇവര്‍ മൊഴി നല്‍കിയത്. ഇതോടെ ഇരുസാക്ഷികളും കുറുമാറിയതായി കോടതി പ്രഖ്യാപിക്കുകയായിരുന്നു. കേസിലെ 28ാം സാക്ഷി എബിന്‍ പ്രദീപ് നേരത്തെ പ്രതികള്‍ക്ക് അനുകൂലമായി മൊഴി മാറ്റിയിരുന്നു. പ്രതികള്‍ ആയുധങ്ങള്‍ ഒളിപ്പിക്കുന്നത് കണ്ടുവെന്ന മൊഴിയാണ് എബിന്‍ പ്രദീപ് പിന്നീട് മാറ്റിപ്പറഞ്ഞത്. കേസിലെ മഹസര്‍ സാക്ഷികളായ 10 പേരെയും കോടതി വിസ്തരിക്കും. കേസിലെ മൂന്ന്, നാല്, ഏഴ്, എട്ട് പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത് സ്ഥിരീകരിക്കുന്നവരാണ് സാക്ഷികള്‍.
RELATED STORIES
പോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMTനിയമസഭയിലെ കൈയാങ്കളി: ഭരണ-പ്രതിപക്ഷ കക്ഷികള്‍ ജനാധിപത്യത്തെ...
15 March 2023 2:54 PM GMTഞെളിയന്‍പറമ്പ്: എസ് ഡിപിഐ ജില്ലാ കലക്ടര്‍ക്ക് ഹരജി നല്കി
15 March 2023 10:16 AM GMTഒരേ ഗ്രൂപ്പില്‍ ഉംറ ചെയ്യാനെത്തിയ മലയാളി വനിതകള്‍ നാട്ടിലേക്ക്...
15 March 2023 8:30 AM GMT