Kerala

ഇത്തവണ കൈപിടിക്കാനെത്തിയത് ലക്ഷത്തോളം സന്നദ്ധ പ്രവര്‍ത്തകര്‍

കഴിഞ്ഞ തവണത്തേതിന്റെയത്ര വളണ്ടിയര്‍മാരുടെ സേവനം ഇത്തവണ ലഭിച്ചില്ല എന്ന പ്രചരണംതെറ്റാണെന്നാണ് ഇത് തെളിയിക്കുന്നത്.

ഇത്തവണ കൈപിടിക്കാനെത്തിയത് ലക്ഷത്തോളം സന്നദ്ധ പ്രവര്‍ത്തകര്‍
X

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കെത്തിയത്ഒരുലക്ഷത്തോളം സന്നദ്ധ പ്രവര്‍ത്തകര്‍. കഴിഞ്ഞ പ്രളയകാലത്ത് രൂപം കൊടുത്ത കേരളാറെസ്‌ക്യൂ ഡോട്ട് ഇന്‍ എന്ന വെബ്സൈറ്റില്‍ ഇത്തവണ ഒരു ലക്ഷത്തോളം പേരാണ് ദുരിതാശ്വാസ സഹായത്തിനായി അണിചേര്‍ന്നത്. ഓഗസ്റ്റ് ഒമ്പത് മുതലുള്ള നാലു ദിവസത്തിനിടെയാണ് ഒരു ലക്ഷത്തോളം വളണ്ടിയര്‍മാര്‍ കേരളാ റസ്‌ക്യൂസൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത്.കഴിഞ്ഞ തവണത്തേതിന്റെയത്ര വളണ്ടിയര്‍മാരുടെ സേവനം ഇത്തവണലഭിച്ചില്ല എന്ന പ്രചരണംതെറ്റാണെന്നാണ് ഇത് തെളിയിക്കുന്നത്. ഏറ്റവും കൂടുതല്‍ വളണ്ടിയര്‍മാര്‍ രജിസ്റ്റര്‍ ചെയ്തത് തിരുവനന്തപുരത്താണ് -15,153 പേര്‍. തൊട്ടടു ത്ത് ആലപ്പുഴ(10,800)യും 9,763 പേരുമായികൊല്ലവും . എറണാകുളം(9,686), മലപ്പുറം (9,224),തൃശ്ശൂര്‍ (8,887),കോഴിക്കോട് (8,570),പാലക്കാട്(7,301),പത്തനംതിട്ട (4,521), കോട്ടയം(4,425),കണ്ണൂര്‍(4,352), ഇടുക്കി (3,147),വയനാട്(2,367), കാസര്‍കോട്(2,180), ആകെ 1,00,376 പേരാണ് വളണ്ടിയര്‍മാരായി രജിസ്റ്റര്‍ ചെയ്തത്.

57,000 സഹായ അഭ്യര്‍ത്ഥനകളാണ് കഴിഞ്ഞ 10 ദിവസത്തിനിടെ വെബ്സൈറ്റിലേക്കെത്തിയത്.

Next Story

RELATED STORIES

Share it