Latest News

കോടശ്ശേരി പഞ്ചായത്തിലെ പീലാര്‍മുഴിയില്‍ വീണ്ടും തീപിടിത്തം

കോടശ്ശേരി പഞ്ചായത്തിലെ പീലാര്‍മുഴിയില്‍ വീണ്ടും തീപിടിത്തം
X

ചാലക്കുടി: കോടശ്ശേരി പഞ്ചായത്തിലെ വെട്ടിക്കുഴി, പീലാര്‍മുഴി മേഖലയില്‍ വീണ്ടും തീപിടിത്തം. ഇന്നലെ രാത്രിയായിരുന്നു സംഭവം.

കഴിഞ്ഞ ദിവസം 15 ഏക്കറോളം തോട്ടഭൂമിയില്‍ തീ പിടിച്ചത് അഗ്‌നിരക്ഷാസേനയെത്തി അണച്ചിരുന്നു. അതിനോട് ചേര്‍ന്ന് തന്നെയാണ് ഇന്നലെയും തീപിടിത്തം ഉണ്ടായത്. വൈകുന്നേരം ഏഴരയോടെയാണ് അഗ്‌നിരക്ഷാ സേനക്ക് അറിയിപ്പ് ലഭിക്കുന്നത്. കുന്നും മലയും ചേര്‍ന്ന ഭാഗമായതിനാല്‍ ഫയര്‍ ബീറ്റ് ഉപയോഗിച്ച് തീ അടിച്ചു കെടുത്തുകയാണ് അഗ്‌നിരക്ഷാസേന ചെയ്തത്.

ചാലക്കുടി ഫയര്‍ സ്‌റ്റേഷന്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ എ ഷഹാറിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ ശ്യാംമോഹന്‍, സന്തോഷ് കുമാര്‍, എസ് സൂരജ് കുമാര്‍, അഖില്‍ ആര്‍ നായര്‍, വിഎന്‍ അരുണ്‍, എസ്‌വി അരുണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീയണക്കല്‍ നടപടി തുടരുന്നത്.

Next Story

RELATED STORIES

Share it