കേരള പോലിസിന്റെ കൊക്കൂണ്‍ വെര്‍ച്വല്‍ സൈബര്‍ കോണ്‍ഫ്രന്‍സിന് തുടക്കം;സൈബര്‍ ക്രൈമുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ഗവര്‍ണര്‍
ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ ഓരോരുത്തരും ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഗവര്‍ണര്‍ ഓര്‍മ്മിപ്പിച്ചു. ഇന്റര്‍ നെറ്റില്‍ ആരും സുരക്ഷിതല്ലെന്നും ഇ- മെയിലൂടെ നിരവധി ആളുകള്‍ ഹാക്കിങ്ങിന് ലോകത്താകമാനം ഇരയാകുന്നതായും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഇറ്റലിയിലെ കിങ് ഉമ്പര്‍ട്ടൊയുടെ ചെറുമകനും മൊണോകോ യുഗോസ്ലാവിയയുടെ പ്രിന്‍സ് പോളും ആയ എച്ച് ആര്‍ എച്ച് പ്രിന്‍സ് മൈക്കില്‍ പറഞ്ഞു.

കൊച്ചി: കേരള പോലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കൊക്കൂണ്‍ വെര്‍ച്വല്‍ സൈബര്‍ കേരള പോലിസിന്റെ കൊക്കൂണ്‍ വെര്‍ച്വല്‍ സൈബര്‍ കോണ്‍ഫ്രന്‍സിന് തുടക്കം. കഴിഞ്ഞ 12 എഡിഷനുകളില്‍ നിന്നും വ്യത്യസ്തമായി കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ 6000 ത്തിലധികം ഡെലിഗേറ്റുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് വെര്‍ച്വല്‍ എഡിഷന് തുടക്കമായത്.സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോണ്‍ഫ്രന്‍സ് ഉദ്ഘാടനം ചെയ്തു.രാജ്യത്ത് തന്നെ പല തരം സൈബര്‍ ക്രൈമുകള്‍ നടക്കുന്നുണ്ടെന്നും അതിന് എതിരെ ജാഗ്രത പുലര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായും ഗവര്‍ണര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കൊവിഡ് കാലത്ത് എല്ലാവരുടേയു ജീവിതം ഇന്റര്‍നെറ്റിലേക്ക് മാറി. അതിനാല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ ഓരോരുത്തരും ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും ഗവര്‍ണര്‍ ഓര്‍മ്മിപ്പിച്ചു.

ഇറ്റലിയിലെ കിങ് ഉമ്പര്‍ട്ടൊയുടെ ചെറുമകനും മൊണോകോ യുഗോസ്ലാവിയയുടെ പ്രിന്‍സ് പോളും ആയ എച്ച് ആര്‍ എച്ച്. പ്രിന്‍സ് മൈക്കില്‍ ഡി യുഗോസ്ലാവി ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ഇന്റര്‍ നെറ്റില്‍ ആരും സുരക്ഷിതല്ലെന്നും ഇ- മെയിലൂടെ നിരവധി ആളുകള്‍ ഹാക്കിങ്ങിന് ലോകത്താകമാനം ഇരയാകുന്നതായും പ്രിന്‍സ് മൈക്കില്‍ പറഞ്ഞു.ബാങ്ക് അക്കൗണ്ടുകളും മറ്റ് വിവരങ്ങളും ഇ- മെയിലിലൂടെ പങ്കുവെക്കുപ്പോള്‍ ഹാക്ക് ചെയ്യപ്പെട്ടാന്‍ സാധ്യതയുണ്ട്.ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ പല രാജ്യങ്ങളും സ്വീകരിക്കുന്ന സുരക്ഷിത്വത്തെ കുറിച്ച് വിവരിച്ച അദ്ദേഹംഇറ്റലി, ചൈന, സിംഗപ്പൂര്‍, തുടങ്ങി പല രാജ്യങ്ങളും എമര്‍ജന്‍സി മോഡ് പോലുളള നടപടികള്‍ സ്വീകരിക്കുന്ന കാര്യവും വ്യക്തമാക്കി.

സൈബര്‍ കുറ്റകൃത്യങ്ങള്‍ കുറക്കുന്നതിന് വേണ്ടി കൊക്കൂണ്‍ പോലെയുള്ള സൈബര്‍ സുരക്ഷ കോണ്‍ഫറന്‍സിന്റെ പ്രാധാന്യം വലുതാണെന്ന് സംസ്ഥാന പോലീസ് മേധാവിയും , ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാനുമായ ഡിജിപി ലോക്‌നാഥ് ബഹ്‌റ ഉദ്ഘാടനം ചടങ്ങില്‍ മുഖ്യാതിഥികളെ സ്വാഗതവും ചെയ്തു കൊണ്ടു പറഞ്ഞു. എഡിജിപിയും, സൈബര്‍ ഡോം നോഡല്‍ ഓഫീസറും ഓര്‍ഗനൈസിങ് കമ്മിറ്റി വൈസ് ചെയര്‍മാനുമായ മനോജ് എബ്രഹാം രണ്ട് ദിവസം നീളുന്ന കോണ്‍ഫറന്‍സിനെ കുറിച്ചുള്ള ആമുഖ പ്രസംഗം നടത്തി.ഇസ്ര പ്രതിനിധി ജോബി ജോയി ചടങ്ങില്‍ നന്ദി പറഞ്ഞു.
RELATED STORIES
അമ്മ ഗെയിം ഡീലീറ്റ് ചെയ്തു, വീട് കത്തിക്കാനിറങ്ങി എട്ടാംക്ലാസുകാരന്; ...
17 May 2022 7:40 PM GMTമൊബൈല്‍ ചോദിച്ചിട്ട് അമ്മ നല്‍കിയില്ല; 16 കാരി ആത്മഹത്യ ചെയ്ത നിലയില്‍
17 May 2022 7:30 PM GMT'മലബാറിലെ ഒരു ഉപമ മാത്രം'; പരാമര്‍ശം തെറ്റായി തോന്നിയെങ്കില്‍ മാത്രം...
17 May 2022 6:41 PM GMTയുക്രെയ്നില്‍നിന്ന് മടങ്ങിയെത്തിയവര്‍ക്ക് ഇന്ത്യയില്‍ പഠനം...
17 May 2022 6:39 PM GMTബാരാമുള്ളയില്‍ പുതുതായി തുറന്ന വൈന്‍ ഷോപ്പിനു നേരെ ആക്രമണം; ഒരു മരണം
17 May 2022 6:34 PM GMTഗ്യാന്‍വാപിയെ ബാബരി ആക്കാന്‍ അനുവദിക്കില്ല: മുസ്തഫ കൊമ്മേരി
17 May 2022 6:26 PM GMT