Big stories

കേന്ദ്രസര്‍ക്കാരിന് വിമര്‍ശനം; ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ബജറ്റ് സമ്മേളനം തുടങ്ങി

ശബരിമല വിഷയത്തിലും കേരളത്തിന്റെ പുനര്‍നിര്‍മാണത്തിലും ഊന്നിയുള്ള പ്രസംഗമാണ് ഗവര്‍ണര്‍ നടത്തിയത്. പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെയാണ് ഗവര്‍ണര്‍ നയപ്രഖ്യാപനം തുടങ്ങിയത്. കേന്ദ്രസര്‍ക്കാരിന്റെ സംസ്ഥാനത്തോടുള്ള സമീപനത്തെയും ഗവര്‍ണര്‍ വിമര്‍ശിച്ചു.

കേന്ദ്രസര്‍ക്കാരിന് വിമര്‍ശനം; ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ബജറ്റ് സമ്മേളനം തുടങ്ങി
X

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. ശബരിമല വിഷയത്തിലും കേരളത്തിന്റെ പുനര്‍നിര്‍മാണത്തിലും ഊന്നിയുള്ള പ്രസംഗമാണ് ഗവര്‍ണര്‍ നടത്തിയത്. വരാനിരിക്കുന്ന ബജറ്റിന്റെ ദിശാസൂചകമായിരുന്നു ഗവര്‍ണറുടെ പ്രസംഗം. പ്രളയാനന്തര പുനര്‍നിര്‍മാണത്തിന്് മൂന്‍തൂക്കം നല്‍കുന്ന പ്രഖ്യാപനങ്ങളാണ് പ്രസംഗത്തിലുള്ളത്. നവ്വോത്ഥാനത്തിനും ലിംഗസമത്വത്തിനും സാമൂഹ്യ നീതിക്കും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നിലകൊള്ളുന്നുവെന്ന് ഗവര്‍ണര്‍ പി സദാശിവം പറഞ്ഞു.

ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതി വിധി നടത്താന്‍ ബാധ്യസ്ഥരാണ്.'ജാതീയതയുടെയും വര്‍ഗ്ഗീയതയുടെയും കറുത്ത കാലത്ത് സര്‍ക്കാര്‍ പ്രതീക്ഷയുടെ വെളിച്ചമാണെന്നതില്‍ അഭിമാനിക്കുന്നു. ഭരണഘടനാ മൂല്യങ്ങള്‍ ഈ സര്‍ക്കാര്‍ കാത്തുസൂക്ഷിക്കുന്നു. മാത്രമല്ല മതനിരപേക്ഷതയും വൈവിധ്യവും കാത്തുസൂക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു.സാമൂഹിക നീതിയിലും ലിംഗസമത്വത്തിലും ഊന്നി നിന്നു കൊണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്'. നവ്വോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച് സര്‍ക്കാര്‍ മുന്നേറുന്നുണ്ടെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും ഗവര്‍ണര്‍ എണ്ണിപ്പറഞ്ഞു. വനിതാ മതിലിനും പ്രശംസയുണ്ടായി. രാജ്യത്തിന് മാതൃകയായ വികസന പധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി. കണ്ണൂര്‍ വിമാനത്താവള മടക്കമുള്ളവ ഗവര്‍ണര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി.

നുറുകണക്കിന് പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. പിഎസ്‌സി വഴി ആയിരക്കണക്കിന് നിയമനം നടത്തി. പിഎസ്‌സിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കി. പട്ടികജാതി/വര്‍ഗ വിഭാഗങ്ങളുടെ പുരോഗതിക്കും വികസനത്തിനുമായി കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും.ആര്‍ദ്രം, ഹരിതകേരളം തുടങ്ങി സര്‍ക്കാരിന്റെ എല്ലാ മിഷനുകളും വിജയകരമായി മുന്നോട്ടുപോകുന്നു. വീടില്ലാത്തവര്‍ക്ക് വീട് നല്‍കുന്ന ലൈഫക്കെമുള്ള പധതികളിലും വന്‍ മുന്നേറ്റം കൈവരിച്ചു. പകര്‍ച്ചവ്യാധി തടയല്‍, രോഗപ്രതിരോധം തുടങിയ മേഖലകളില്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പധതികളും ഇടപെടിലും വിജയം കണ്ടു.

നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സംസ്ഥാനത്തോടുള്ള സമീപനത്തെയും ഗവര്‍ണര്‍ വിമര്‍ശിച്ചു. കേന്ദ്രസംസ്ഥാന ബന്ധത്തിലെ അനാരോഗ്യ പ്രവണതകള്‍ സംസ്ഥാനത്തെ ബുദ്ധിമുട്ടിലാക്കി. വിവിധരംഗങ്ങളില്‍ കേരളം നേടിയ പുരോഗതി ശിക്ഷയായി മാറുന്നു. മുന്‍കാലനേട്ടങ്ങള്‍ തുടരാന്‍ കഴിയാത്ത സാഹചര്യമുണ്ടാവുകയാണ്. സംസ്ഥാനത്തിന്റെ പുരോഗതി ചൂണ്ടിക്കാട്ടി കേന്ദ്രസഹായങ്ങളില്‍ കുറവുണ്ടാകുന്നു. മുന്‍കാല നേട്ടങ്ങള്‍ തുടര്‍ന്നു കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് ഈ സമീപനം കൊണ്ടെത്തിച്ചതായും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി ഏഴ് വരെയാണ് നിയമസഭാ സമ്മേളനം. ജനുവരി 31നാണ് സംസ്ഥാന ബജറ്റ്. ഇതിനു മുന്നോടിയായുള്ള നയപ്രഖ്യാപനമാണ് ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവം നടത്തിയത്. പ്രളയ സഹായം ഉയര്‍ത്തി പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെയാണ് ഗവര്‍ണര്‍ നയപ്രഖ്യാപനം തുടങ്ങിയത്. പ്രതിഷേധം തുടര്‍ന്ന സാഹചര്യത്തില്‍ സീറ്റിലിരുന്ന് ശ്രദ്ധയോടെ തന്റെ പ്രസംഗം കേള്‍ക്കണമെന്നും എല്ലാ ഉത്തരങ്ങളും അതിലുണ്ടെന്നും ഗവര്‍ണര്‍ പ്രതിപക്ഷത്തോട് ഉച്ചത്തില്‍ പറഞ്ഞു. ഗവര്‍ണറുടെ പരാമര്‍ശത്തില്‍ പരുങ്ങിയ പ്രതിപക്ഷ അംഗങള്‍ ബഹളം മതിയാക്കി സീറ്റിലിരുന്നതോടെ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം തുടര്‍ന്നു.

Next Story

RELATED STORIES

Share it