മാറ്റിവച്ച ശമ്പളം തിരികെ നല്‍കുന്ന ഉത്തരവില്‍ ഭേദഗതി; അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള മാര്‍ഗരേഖ അംഗീകരിച്ചു

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തില്‍നിന്ന് മാറ്റിവച്ച വിഹിതം തിരികെ നല്‍കി പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതി വരുത്തും. ദേശീയ പെന്‍ഷന്‍ പദ്ധതിയുടെ പരിധിയില്‍ വരുന്ന ജീവനക്കാരുടെയും അധ്യാപകരുടെയും തിരികെ നല്‍കുന്ന മാറ്റിവച്ച ശമ്പളത്തില്‍നിന്ന് ജീവനക്കാരന്റെ ദേശീയ പെന്‍ഷന്‍ പദ്ധതി വിഹിതം കുറവു ചെയ്യേണ്ടതില്ലെന്ന് ഫെബ്രുവരി 26 ലെ സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ നിഷ്‌കര്‍ഷിച്ചിരുന്നു. ഈ നിബന്ധന ഒഴിവാക്കി പുതിയ വിജ്ഞാപനം പുറപ്പെടുവിക്കും.
അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള മാര്‍ഗരേഖ അംഗീകരിച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള അഗതിരഹിത കേരളം പദ്ധതിയില്‍നിന്നും ഒഴിവാക്കപ്പെട്ട അതിദരിദ്രരെ കണ്ടെത്തുന്നതിന് തയ്യാറാക്കിയ മാര്‍ഗരേഖ അംഗീകരിച്ചു. നാലര മാസത്തിനുള്ളില്‍ ഇതിന്റെ സര്‍വേ പൂര്‍ത്തീകരിക്കും. പ്രക്രിയ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഗ്രാമവികസന കമ്മീഷണറേറ്റിലെ അഡീഷനല്‍ ഡവലപ്പ്‌മെന്റ് കമ്മീഷണര്‍ സന്തോഷ് കുമാറിനെ സംസ്ഥാനതല നോഡല്‍ ഓഫിസറായി നിശ്ചയിച്ചു.
ആശ്രയ പദ്ധതിയുടെ പരിധിയില്‍ വരേണ്ടതും വിട്ടുപോയതുമായ പരമദരിദ്രരെ കണ്ടെത്തി അവര്‍ക്ക് വരുമാനം ആര്‍ജിക്കാനുള്ള പദ്ധതികളും അത് പറ്റാത്തവര്‍ക്ക് ഇന്‍കം ട്രാന്‍സ്ഫര്‍ പദ്ധതികളും മൈക്രോ പ്ലാനുകളിലൂടെ ആവിഷ്‌ക്കരിച്ചു നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
RELATED STORIES
ഗ്രൂപ്പില്‍ 512 അംഗങ്ങള്‍, രണ്ട് ജിബി ഫയലുകള്‍ അയക്കാം, അഡ്മിന്...
15 May 2022 6:14 PM GMTബിഎസ്എന്‍എലും 4ജിയിലേക്ക്; കേരളത്തില്‍ ആദ്യഘട്ടം നാല് ജില്ലകളില്‍
20 April 2022 5:38 PM GMTവാഹനാപകടങ്ങളുടെ മുന്നറിയിപ്പ്; വരുന്നു, ആപ്പിള്‍ ഐഫോണിന്റെ പുതിയ...
11 April 2022 3:51 PM GMTആന്‍ഡ്രോയ്ഡിനും ഐഒഎസ്സിനും പുതിയ ബദല്‍; ഇന്ത്യന്‍ നിര്‍മിത ഒഎസ്...
16 March 2022 4:32 PM GMTറഷ്യന്‍ ചാനലുകള്‍ക്ക് ആഗോളതലത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി യൂ ട്യൂബ്
12 March 2022 2:27 AM GMTഇനി സ്മാര്‍ട്ട് ഫോണും നെറ്റുമില്ലാതെ പണം കൈമാറാം; അറിയേണ്ടതെല്ലാം.....
9 March 2022 4:09 PM GMT