Kerala

സര്‍ക്കാരിന്റെ വിദ്യാര്‍ഥി വിരുദ്ധ നിലപാട്; കാംപസ് ഫ്രണ്ട് സെക്രട്ടേറിയറ്റ് മാര്‍ച്ച് ഇന്ന്

സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.

സര്‍ക്കാരിന്റെ വിദ്യാര്‍ഥി വിരുദ്ധ നിലപാട്; കാംപസ് ഫ്രണ്ട് സെക്രട്ടേറിയറ്റ് മാര്‍ച്ച് ഇന്ന്
X

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിദ്യാര്‍ഥി വിരുദ്ധ നിലപാടിനെതിരേ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ഇന്ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. യൂനിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥിയെ കുത്തിയ മുഴുവന്‍ പ്രതികളെയും പിടികൂടുക, ഉത്തരക്കടലാസ് പ്രതിയുടെ വീട്ടില്‍ നിന്നും പിടികൂടിയതിനെതിരേ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കുക, സിപിഎം ഭരണത്തിന് കീഴിലെ പിഎസ്‌സി നിയമനങ്ങളില്‍ സ്വതന്ത്ര അന്വേഷണം നടത്തുക, ആക്രമണത്തിലെ എസ്എഫ്‌ഐ ഗൂഢാലോചന പുറത്തുകൊണ്ടുവരിക എന്നീ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മാര്‍ച്ച് നടത്തുന്നത്. സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഉപാധ്യക്ഷന്‍ ഷെഫീഖ് കല്ലായി, സംസ്ഥാന സെക്രട്ടറി എ എസ് മുസമ്മില്‍, സംസ്ഥാന സമിതിയംഗം ഇസ്മാഈല്‍ മണ്ണാര്‍മല എന്നിവര്‍ പങ്കെടുക്കും. ജില്ലാ നേതാക്കളായ സജീര്‍ കല്ലമ്പലം, അജ്മല്‍ ഹുസൈന്‍, അംജദ് കണിയാപുരം, മുഹമ്മദ് ഷാ എന്നിവര്‍ നേതൃത്വം നല്‍കും.

Next Story

RELATED STORIES

Share it