Kerala

പ്രളയ ദുരിതാശ്വാസ ക്യാംപില്‍ മരിച്ചയാളുടെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

വടക്കേക്കര മുറവന്‍തുരുത്ത് സ്വദേശി കെ എസ് സതീശനാണ് പ്രളയസമയത്ത് ക്യാംപില്‍ ചികില്‍സകിട്ടാതെ മരിച്ചത്.കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സ്രെക്രട്ടറിക്കാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്

പ്രളയ ദുരിതാശ്വാസ ക്യാംപില്‍ മരിച്ചയാളുടെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
X

കൊച്ചി : പ്രളയ സമയത്ത് ദുരിതാശ്വാസ ക്യാംപില്‍ കഴിയവേ നെഞ്ചുവേദനയെ തുടര്‍ന്ന് യഥാസമയം ചികില്‍സ ലഭിക്കാതെ മരിച്ച വടക്കേക്കര മുറവന്‍തുരുത്ത് സ്വദേശി കെ എസ് സതീശന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സ്രെക്രട്ടറിക്കാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. വടക്കേക്കര കൃഷ്ണ ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാംപിലാണ് സതീശന്‍ താമസിച്ചിരുന്നത്. നെഞ്ചുവേദന അനുഭവപ്പെട്ട സതീശനെ ആശുപത്രിയിലെത്തിക്കാന്‍ കേണപേക്ഷിച്ചിട്ടും സഹായം ലഭിച്ചില്ലെന്ന് മകന്‍ വിഷ്ണു സതീശന്‍ കമ്മീഷനില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ഇതേ തുടര്‍ന്ന് കമ്മീഷന്‍ എറണാകുളം ജില്ലാ കലക്ടറില്‍ നിന്നും റിപോര്‍ട്ട് വാങ്ങി.

ക്യാംപില്‍ മരിച്ചതിന് ദുരന്ത പ്രതികരണ നിധിയിലെ മാനദണ്ഡപ്രകാരം സഹായം അനുവദിക്കാനാവില്ലെന്ന് റിപോര്‍ട്ടില്‍ പറയുന്നു.മാനദണ്ഡങ്ങളില്‍ ഇളവ് വരുത്താന്‍ സര്‍ക്കാര്‍ തലത്തിലാണ് നടപടിയെടുക്കേണ്ടതെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ യഥാസമയം ചികില്‍സ ലഭിക്കാത്തതു കൊണ്ടാണ് സതീശന്‍ മരിച്ചതെന്ന പരാതിക്ക് റിപോര്‍ട്ടില്‍ മറുപടി പറഞ്ഞിട്ടില്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. പ്രളയ ദുരന്തത്തെ തുടര്‍ന്നുണ്ടായ സാഹചര്യമായിരിക്കാം ചികില്‍സ ലഭിക്കാതിരുന്നതിനുള്ള കാരണമെന്ന് കമ്മീഷന്‍ അനുമാനിച്ചു. യഥാസമയം ചികില്‍സ ലഭിച്ചിരുന്നെങ്കില്‍ സതീശന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു. ഈ സാഹചര്യത്തില്‍ സതീശന്റെ കുടുംബത്തിന് ധനസഹായം അനുവദിക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it