പ്രളയം: സ്റ്റുഡന്റ് പോലിസ് കേഡറ്റുകള്‍ ശേഖരിച്ച സാധനസാമഗ്രികള്‍ നാളെ കയറ്റി അയയ്ക്കും

തിരുവനന്തപുരത്തെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ ശേഖരിച്ച സാധനസാമഗ്രികളാണ് കയറ്റി അയയ്ക്കുന്നത്.

പ്രളയം: സ്റ്റുഡന്റ് പോലിസ് കേഡറ്റുകള്‍ ശേഖരിച്ച സാധനസാമഗ്രികള്‍ നാളെ കയറ്റി അയയ്ക്കും

തിരുവനന്തപുരം: ദുരിതബാധിതര്‍ക്കായി സ്റ്റുഡന്റ് പോലിസ് കേഡറ്റുകള്‍ സാധനസാമഗ്രികള്‍ ശേഖരിക്കുന്ന തിരുവനന്തപുരം ചാല ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍നിന്ന് ആറ് ലോഡ് സാധനസാമഗ്രികള്‍ നാളെ രാവിലെ മലപ്പുറം, വയനാട് ജില്ലകളിലേയ്ക്ക് കയറ്റി അയയ്ക്കും. സംസ്ഥാന പോലിസ് മേധാവി ലോകനാഥ് ബെഹ്‌റ, ഐജി പി വിജയന്‍ എന്നിവര്‍ ക്യാംപ് സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി.

തിരുവനന്തപുരത്തെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ ശേഖരിച്ച സാധനസാമഗ്രികളാണ് കയറ്റി അയയ്ക്കുന്നത്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍നിന്നുള്ള സാമഗ്രികളും നാളെത്തന്നെ ദുരിതബാധിത ജില്ലകളിലെത്തിക്കും. വാഹനവ്യൂഹം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നാളെ രാവിലെ ഏഴുമണിക്ക് തിരുവനന്തപുരം ചാല ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ ഫഌഗ് ഓഫ് ചെയ്യും.

RELATED STORIES

Share it
Top