കേരള കോണ്‍ഗ്രസില്‍ പി ജെ ജോസഫ്- ജോസ് കെ മാണി തര്‍ക്കം തുടരുന്നു
ഡിസംബര്‍ 14 ന് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗം ചേരുമെന്ന് പി ജെ ജോസഫ് പ്രഖ്യപിച്ചതോടെ, അന്നു തന്നെ സമാന്തര സംസ്ഥാന കമ്മിറ്റി യോഗം ചേരാന്‍ ജോസ് കെ മാണി വിഭാഗവും തീരുമാനിച്ചു.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസില്‍ പി ജെ ജോസഫ് - ജോസ് കെ മാണി തര്‍ക്കം തുടരുന്നു. ഡിസംബര്‍ 14 ന് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗം ചേരുമെന്ന് പി ജെ ജോസഫ് പ്രഖ്യപിച്ചതോടെ, അന്നു തന്നെ സമാന്തര സംസ്ഥാന കമ്മിറ്റി യോഗം ചേരാന്‍ ജോസ് കെ മാണി വിഭാഗവും തീരുമാനിച്ചു. ഫലത്തില്‍ ഒരേ ദിവസം ഒരു പാര്‍ട്ടിയുടെ രണ്ട് സംസ്ഥാന കമ്മിറ്റി യോഗമാണ് നടക്കാന്‍ പോകുന്നത്.
സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കുന്നുണ്ടെന്ന് പി ജെ ജോസഫ് ജോസ് കെ മാണിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജോസ് കെ മാണിയുടെ പ്രഖ്യാപനം. തൊടുപുഴയിലാണ് ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റി ചേരുന്നത്. ജോസ് വിഭാഗം കോട്ടയത്തും യോഗം ചേരും. വ്യാജ ലിസ്റ്റുണ്ടാക്കിയാണ് ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റി ചേരുന്നതെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്‍റെ ആരോപണം. കട്ടപ്പന കോടതി വിധിയെ ഭയന്ന് അടിയന്തരമായി സംസ്ഥാന കമ്മറ്റി വിളിച്ച് ചേർക്കുന്ന പി ജെ ജോസഫ്, മുൻ നിലപാടുകൾ വിഴുങ്ങിയതായും ജോസ് കെ മാണി ആരോപിക്കുന്നു.
2018 ൽ കെ എം മാണിയെ ചെയർമാനായി തെരഞ്ഞെടുത്ത സംസ്ഥാന കമ്മിറ്റിയുടെ ഹാജർ ബുക്ക് കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന ജോയി എബ്രഹാം ഇതു വരെ അത് ഹാജരാക്കിയിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
RELATED STORIES
കാസര്‍കോട്ട് മോക്പോളില്‍ ബിജെപിക്ക് അധികവോട്ട്; പരിശോധനയ്ക്ക്...
18 April 2024 9:30 AM GMTമകളുടെ അപകടമരണം: പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്മാന് ഒ എം എ സലാമിന്...
18 April 2024 9:05 AM GMTഭാര്യയെയും ഭാര്യാസഹോദരനെയും യുവാവ് സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്നു
18 April 2024 7:05 AM GMTസുഗന്ധഗിരി മരംമുറി:18 ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ; ഇതുവരെ...
18 April 2024 7:02 AM GMTഅക്ബറിനും സീതയ്ക്കും പുതിയ പേര് നിർദേശിച്ച് ബംഗാള്‍ സർക്കാർ
18 April 2024 6:09 AM GMTആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും,...
18 April 2024 5:34 AM GMT