പെരുമ്പാവൂരിന്റെ ഹൃദയം കീഴടക്കി അജ്മല്‍ കെ മുജീബ്
ഇടതുവലതു മുന്നണികള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന എസ്ഡിപി ഐ സ്ഥാനാര്‍ഥി അജമല്‍ കെ മുജീബിന് മണ്ഡലത്തിലെങ്ങും വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എസ് ഡി പി ഐ വെങ്ങോല പഞ്ചായത്ത് തലത്തില്‍ നടന്ന പദയാത്രയില്‍ കനത്ത ചൂടിലും അവേശം അലതല്ലി.നൂറുകണക്കിന് പ്രവര്‍ത്തകരാണ് മാറ്റത്തിന്റെ കാഹളം മുഴക്കി പദയാത്രയില്‍ അണിനിരന്നത്

കൊച്ചി: 'ധ്രുവീകരണ രാഷ്ട്രീയത്തിനെതിരേ ജനകീയ ബദല്‍' എന്ന മുദ്രാവാക്യമുയര്‍ത്തി നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന എസ്ഡിപി ഐ സ്ഥാനാര്‍ഥി അജ്മല്‍ കെ മുജീബിന്റെ പ്രചരണം ആവേശമാകുന്നു.ഇടതുവലതു മുന്നണികള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന അജമല്‍ കെ മുജീബിന് മണ്ഡലത്തിലെങ്ങും വന്‍ സ്വീകരണമാണ് ലഭിക്കുന്നത്.

പെരുമ്പാവൂരിലെ ജനമനസുകള്‍ കീഴടക്കിയാണ് അജ്മല്‍ കെ മുജീബ് പ്രചരണ രംഗത്ത് മുന്നേറുന്നത്.പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എസ് ഡി പി ഐ വെങ്ങോല പഞ്ചായത്ത് തലത്തില്‍ നടന്ന പദയാത്രയില്‍ കനത്ത ചൂടിലും ആവേശം അലതല്ലി.നൂറുകണക്കിന് പ്രവര്‍ത്തകരാണ് മാറ്റത്തിന്റെ കാഹളം മുഴക്കി പദയാത്രയില്‍ അണിനിരന്നത്.

ഈസ്റ്റ് ചെമ്പറക്കി യില്‍ നിന്നും ആരംഭിച്ച പദയാത്ര പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സമിതി അംഗം സനൂപ് പട്ടിമറ്റം മുഖ്യ പ്രഭാഷണം നടത്തി.ഇലക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ വി കെ ഷൗക്കത്തലി, നിഷാദ് വള്ളൂരാന്‍,പ്രൊഫ. അനസ്, യൂസഫ് ചാമക്കാടി, അന്‍വര്‍ കോക്കാടി എന്നിവര്‍ സംസാരിച്ചു.കെ എസ് നൗഷാദ്, ശംസുദ്ധീന്‍ പോഞ്ഞാശ്ശേരി, ഷമീര്‍ കണ്ടന്തറ, ഷംനാസ് പോഞ്ഞാശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ജാഥ തണ്ടേക്കാട് സമാപിച്ചു.പ്രചരണത്തിന്റെ അവസാന ഘട്ടം കൂടുതല്‍ ആവേശകരമാക്കാനാനാണ് എസ്ഡിപി ഐ പ്രവര്‍ത്തകര്‍ തയ്യാറെടുക്കുന്നത്.

RELATED STORIES
ജാപ്പനീസ് മേഖലയിലെ തര്ക്ക ദ്വീപിന് സമീപം ചൈന, റഷ്യ യുദ്ധക്കപ്പലുകള്
5 July 2022 2:49 AM GMT'നാട്ടൊരുമ 22': പോപുലര് ഫ്രണ്ട് ചാവശ്ശേരി ഏരിയാ സമ്മേളനം സമാപിച്ചു
5 July 2022 2:27 AM GMTവീണ്ടും യുക്രെയ്ന് പതാക സ്നേക്ക് ദ്വീപില്
5 July 2022 2:18 AM GMTഉദുമ മുന് എംഎല്എ പി രാഘവന് അന്തരിച്ചു
5 July 2022 1:41 AM GMTഅമേരിക്കയില് സ്വാതന്ത്ര്യദിന പരേഡിനിടെ വെടിവയ്പ്പ്: മരണം ആറായി;...
5 July 2022 1:24 AM GMTസംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഇന്ന് ആറ് ജില്ലകളില് ഓറഞ്ച്...
5 July 2022 1:08 AM GMT